പുഷ്പ 2 ഷോയ്ക്കിടെ 35ക്കാരൻ മരിച്ച നിലയിൽ; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ഹൈദരാബാദ്: പുഷ്പ 2: ദി റൂൾ ഷോയ്ക്കിടെ ആരാധകന്‍ മരണപ്പെട്ടു. ഡിസംബർ 4 ന് ഹൈദരാബാദിൽ നടന്ന പുഷ്പ 2 പ്രീമിയർ പ്രദർശനത്തിനിടെ ഒരു വനിതാ ആരാധിക ശ്വാസം മുട്ടി മരിച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് പുതിയ സംഭവം.
ചിത്രത്തിന്‍റെ മാറ്റിനി ഷോയ്ക്കിടെ ആന്ധ്രാപ്രദേശിൽ തിങ്കളാഴ്ച 35 കാരനായ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിയേറ്ററിലെ ക്ലീനിംഗ് സ്റ്റാഫാണ് 35 കാരനായ ഹരിജന മദന്നപ്പയെ തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്ന് കല്യാൺദുർഗം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) രവി ബാബു പിടിഐയോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചകഴിഞ്ഞ് 2:30 ന് രായദുർഗത്തിലെ സിനിമയുടെ മാറ്റിനി ഷോയിൽ മദ്യപിച്ച നിലയിൽ അദ്ദേഹം എത്തിയിരുന്നു എന്നാണ് തീയറ്റര്‍ ജീവനക്കാരുടെ മൊഴി, മരണകാരണം പോലീസ് ഇപ്പോഴും അന്വേഷിക്കുകയാണ്.
“ഇയാള്‍ എപ്പോഴാണ് മരിച്ചതെന്ന് വ്യക്തമല്ല, എന്നാൽ മാറ്റിനി ഷോ കഴിഞ്ഞ് ഹാള്‍ വൃത്തിയാക്കുമ്പോഴാണ് വൈകുന്നേരം 6 മണിയോടെ ക്ലീനിംഗ് ജീവനക്കാർ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്” പൊലീസ് പിടിഐയോട് പറഞ്ഞു, “ഇയാള്‍ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്. മദ്യത്തിന് അടിമയായിരുന്നു. ഭാരതീയ ന്യായ സംഹിത നിയമത്തിലെ 194-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്” കല്യാൺദുർഗം ഡിഎസ്പി രവി ബാബു വ്യക്തമാക്കി.
ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പുഷ്പ 2: ദ റൂൾ എന്ന സിനിമയുടെ പ്രദർശനത്തിൽ അർജുൻ പങ്കെടുത്തിരുന്നു. സഹനടി രശ്മിക മന്ദാനയ്ക്കും ഭാര്യ അല്ലു സ്നേഹ റെഡ്ഡിക്കുമൊപ്പമുള്ള അദ്ദേഹത്തിന്‍റെ സന്ദർശനം മൂലം ഉണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ ആരാധിക മരണപ്പെടുകയും.
ഇവരുടെ മകന്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുകയും ചെയ്തു. ഈ സംഭവത്തില്‍ പിന്നീട് അല്ലു അര്‍ജുന്‍ അടക്കം ചിത്രത്തിന്‍റെ അണിയറക്കാര്‍ മാപ്പ് പറഞ്ഞിരുന്നു.