play-sharp-fill
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചിലവിൽ  പുന്നയ്ക്കൽ പബ്ളിക് ലൈബ്രറിക്ക് പുതിയ കെട്ടിടം; നിർമ്മാണ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചിലവിൽ പുന്നയ്ക്കൽ പബ്ളിക് ലൈബ്രറിക്ക് പുതിയ കെട്ടിടം; നിർമ്മാണ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു

കോട്ടയം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ മുടക്കി പനച്ചിക്കാട് പഞ്ചായത്ത് കൊല്ലാട് പുന്നയ്ക്കൽ പബ്ളിക് ലൈബ്രറിക്ക് പുതിയ കെട്ടിടം വരുന്നു.

1969 രൂപീകരിച്ച ലൈബ്രറി ഒന്നാണ് പുന്നയ്ക്കൽ ചുങ്കം ലൈബ്രറി. ഇടയ്ക്ക് എം പി ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ ചിലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ ചെയ്തിരുന്നു.

കഴിഞ്ഞ കോവിഡ് പ്രതിസന്ധി സമയത്ത് പനച്ചിക്കാട് പഞ്ചായത്തിൻ്റെ വാക്സിനേഷൻ സെൻ്റർ ആയി പ്രവർത്തിച്ചത് ഈ ലൈബ്രറി ആയിരുന്നു. പഞ്ചായത്ത് തല CDS, ADS മീറ്റിംഗ് , പഞ്ചായത്ത് തല കുടിശിഖ നിവാരണം, PHC പ്രവർത്തനങ്ങൾക്ക് എല്ലാം ആശ്രയം ഈ ലൈബ്രറി ആണ്. ബഹു നിലയിൽ പണിയുന്ന പുതിയ കെട്ടിടത്തിൽ മിനി ഹാൾ ഉൾപെടെ ആധുനിക സജീകരണങ്ങൾ ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈബ്രറിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്’ പ്രസിഡൻ്റ് ആനി മാമൻ, യുഡിഎഫ് കൺവീനർ ഫിൽസൺ മാത്യൂസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോൺ, പഞ്ചായത്തംഗങ്ങളായ മിനി ഇട്ടിക്കുഞ്ഞ്, മഞ്ജു രാജേഷ്,ലൈബ്രറി രക്ഷാധികാരി ജേക്കബ് കെ കോര,ലൈബ്രറി പ്രസിഡൻ്റ് മാത്യൂ കുര്യൻ കളരിക്കൽ, സെക്രട്ടറി നിജോ ജോസഫ് കളരിക്കൽ, തമ്പാൻ കുര്യൻ വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 50 ലക്ഷം രൂപ ലൈബ്രറികളുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി പ്രജക്ടുകൾ വെച്ചിരുന്നു. ഈ സമ്പത്തിക വർഷം 10 ലക്ഷം രൂപയുടെ പുസ്തകങ്ങൾ ഡിവിഷനിലെ വിവിധ ലൈബ്രറികൾക്ക് വിതരണം ചെയ്യും.