ചലച്ചിത്ര നടൻ കെ.ടി.എസ് പടന്നയിൽ അന്തരിച്ചു

സ്വന്തം ലേഖകൻ

പാലക്കാട്: ചലച്ചിത്ര നടൻ കെ.ടി.എസ് പടന്നയിൽ (88) അന്തരിച്ചു. നാടക ലോകത്തു നിന്നും സിനിമയിൽ എത്തിയ അദ്ദേഹം മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ദിവസങ്ങളോളമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമായിരുന്നു. നാടക ലോകത്ത് നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്.

വൃദ്ധന്മാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം,ആദ്യത്തെ കൺമണി,അനിയൻ ബാവ ചേട്ടൻ ബാവ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി,രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയിൽ സജീവമായിരിക്കുമ്പോഴും തൃപ്പൂണിത്തുറയിലെ കണ്ണംകുളങ്ങരയിൽ ചെറിയ കട നടത്തിയിരുന്നു.