video
play-sharp-fill
പൂനെ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ആധിപത്യം; ന്യൂസിലാന്‍ഡിന്റെ ലീഡ് 300 കടന്നു; 12 വര്‍ഷത്തെ റെക്കോഡ് തകരുന്നതിന്റെ വക്കില്‍ ഇന്ത്യ

പൂനെ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ആധിപത്യം; ന്യൂസിലാന്‍ഡിന്റെ ലീഡ് 300 കടന്നു; 12 വര്‍ഷത്തെ റെക്കോഡ് തകരുന്നതിന്റെ വക്കില്‍ ഇന്ത്യ

പൂനെ: 12 വര്‍ഷത്തിന് ശേഷം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയിലെ തോല്‍വി പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ ഇന്ത്യയെ തുറിച്ച്‌ നോക്കുകയാണ്.

രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാന്‍ഡിന്റെ ലീഡ് 300 കടന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ മത്സരം ഇന്ത്യ ജയിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 259 മറികടക്കാനിറങ്ങിയ ഇന്ത്യ വെറും 156 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്‍ഡ് 198ന് അഞ്ച് എന്ന നിലയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ദിനം 16-1 എന്ന സകോറില്‍ കളി തുടങ്ങിയ ഇന്ത്യയെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ ആണ് തകര്‍ത്തത്. രവീന്ദ്ര ജഡേജ (38), 30 റണ്‍സ് വീതം നേടിയ യശ്വസ്‌വി ജയ്‌സ്‌വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്.

രോഹിത് ശര്‍മ്മ (0), വിരാട് കൊഹ്ലി (1) റിഷഭ് പന്ത് (18), സര്‍ഫറാസ് ഖാന്‍ (11), രവിചന്ദ്രന്‍ അശ്വിന്‍ (4) എന്നിവര്‍ നിരാശപ്പെടുത്തി. വാഷിംഗ്ടണ്‍ സുന്ദര്‍ 18 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആകാശ് ദീപ് (6), ബുംറ (0) എന്നിങ്ങനെയാണ് മറ്റ് സ്‌കോറര്‍മാര്‍.

രണ്ടാം ഇന്നിംഗ്‌സിലും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് ന്യൂസിലാന്‍ഡ് പുറത്തെടുത്തത്. ക്യാപ്റ്റന്‍ ടോം ലതാം (86) അര്‍ദ്ധ സെഞ്ച്വറി നേടി മുന്നില്‍ നിന്ന് നയിച്ചു. ഡെവോണ്‍ കോണ്‍വേ (17), വില്‍ യങ് (23), രചിന്‍ രവീന്ദ്ര (9), ഡാരില്‍ മിച്ചല്‍ (18) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ടോം ബ്ലണ്ടല്‍ (30*), ഗ്ലെന്‍ ഫിലിപ്‌സ് (9*) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിംഗ്‌സില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. അശ്വിന് ഒരു വിക്കറ്റ് ലഭിച്ചു.