പമ്പ- സന്നിധാനം റോപ്പ് വേ: നിർമാണം ഉടൻആരംഭിക്കും: ചെലവ് 250 കോടി: 10 മിനിറ്റിൽ സന്നിധാനത്തെത്താം: ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം മാറിയാലുടൻ തറക്കല്ലിടും.
തിരുവനന്തപുരം: പമ്പ ഹില്‍ടോപ്പില്‍ നിന്ന് സന്നിധാനം പോലീസ് ബാരക്കിനടുത്തേക്ക്
ബി.ഒ.ടി. വ്യവസ്ഥയില്‍ 250 കോടി ചെലവില്‍ നിർമിക്കുന്ന റോപ് വേക്ക് ഈ തീർഥാടനകാലത്തുതന്നെ തറക്കല്ലിടും.
ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം മാറുന്നമുറയ്ക്ക് നിർമാണത്തിന് മന്ത്രിസഭ അനുമതിനല്‍കും. അവശ്യസാധനങ്ങളും അത്യാഹിതത്തില്‍ പെടുന്നവരെയും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എത്തിക്കുന്നതിനാണ് റോപ് വേ നിർമിക്കുന്നത്. 2.7 കിലോമീറ്ററാണ് നീളം. 10 മിനിറ്റില്‍ പമ്പയില്‍നിന്ന് സന്നിധാനത്തെത്താം. പുതുക്കിയ രൂപരേഖയില്‍ തൂണുകളുടെ എണ്ണം
ഏഴില്‍നിന്ന് അഞ്ചായും മുറിക്കേണ്ട മരങ്ങളുടെ എണ്ണം 300-ല്‍നിന്ന് 80 ആയും കുറഞ്ഞതായി
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
Third Eye News Live
0