play-sharp-fill
പൾസർ സുനിയുമായി സൗഹൃദമുണ്ടായിരുന്നു;ദിലീപുമായി യാതൊരു ബന്ധവുമില്ലെന്ന് നടിയെ ആക്രമിച്ച കേസിലെ   നാലാം പ്രതി വിജീഷ്

പൾസർ സുനിയുമായി സൗഹൃദമുണ്ടായിരുന്നു;ദിലീപുമായി യാതൊരു ബന്ധവുമില്ലെന്ന് നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷ്

സ്വന്തം ലേഖിക

കൊച്ചി :നടിയെ ആക്രമിച്ച കേസിൽ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ്. പൾസർ സുനിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്നും വിജീഷ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഇന്നലെ സുപ്രിംകോടതിയെ സമീപിച്ചു.


ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് പള്‍സര്‍ സുനി സുപ്രിംകോടതിയെ സമീപിച്ചത്. താനൊഴികെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. തുടരന്വേഷണം നടക്കുന്നതിനാല്‍ കേസിലെ വിചാരണ നടപടികള്‍ വൈകുമെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കേസിലെ സാക്ഷിയായ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ സംഭാഷണങ്ങളില്‍ ഇരുവരുടെയും സാന്നിധ്യം ഉള്ളതുകൊണ്ടാണ് ചോദ്യം ചെയ്യല്‍.