video
play-sharp-fill
പുല്‍പ്പള്ളിയെ വിറപ്പിച്ച അക്രമകാരിയ കടുവ മൃഗപരിപാലന കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍

പുല്‍പ്പള്ളിയെ വിറപ്പിച്ച അക്രമകാരിയ കടുവ മൃഗപരിപാലന കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍

കല്‍പ്പറ്റ: പത്ത് ദിവസങ്ങള്‍ക്ക് ശേഷം ആണ് ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായത്. എട്ട് വയസ്സുളള പെണ്‍കടുവയെ ബത്തേരി കുപ്പാടിയിലെ ആനിമല്‍ ഹോസ് പൈസ് സെന്ററില്‍ നിരീക്ഷണത്തിലാക്കി. പുല്‍പ്പള്ളി അമരക്കുനിയെ വിറപ്പിച്ച കടുവ പത്ത് ദിവസങ്ങള്‍ക്കൊടുവില്‍ കൂട്ടിലായതോടെ ജനങ്ങള്‍ വലിയ ആശ്വാസത്തിലാണ്.

 

വ്യാഴാഴ്ച രാത്രിയോടെയാണ് ദേവർഗദ്ദയിലെ കൂട്ടില്‍ കടുവ കുടുങ്ങിയത്. കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലായി അഞ്ച് കൂടുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്നത്. ഇന്നലെ രാത്രിയോടെ ഈ കൂടുകളിലൊന്നില്‍ തന്നെ കടുവ കുടുങ്ങുകയായിരുന്നു.

 

വനംവകുപ്പിന്‍റെയും വെറ്ററിനറി സംഘത്തിന്റെയും ആർ.ആർ.ടി.യുടെയും സംഘങ്ങള്‍ മയക്കുവെടി വെയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങള്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചും ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. വനം വകുപ്പിനെതിരെ ആളുകള്‍ പ്രക്ഷോഭം തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി കടുവ കെണിയില്‍ കുടുങ്ങിയത്. പത്ത് ദിവസം കൊണ്ട് 9 വളർത്തു മൃഗങ്ങളെ കടുവ ആക്രമിച്ചു.