കോട്ടയം പബ്ലിക് ലൈബ്രറി വളപ്പിലെ ”അക്ഷര ശില്‍പ്പ”ത്തിന്റെ ചിത്രമെടുക്കുന്നതിന് ഫീസ് നിശ്ചയിച്ച അധികൃതരുടെ നടപടി വിവാദത്തില്‍;ഫീസ് ഈടാക്കാനുള്ള അധികൃതരുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ശില്‍പ്പി കാനായി കുഞ്ഞിരാമനും

കോട്ടയം പബ്ലിക് ലൈബ്രറി വളപ്പിലെ ”അക്ഷര ശില്‍പ്പ”ത്തിന്റെ ചിത്രമെടുക്കുന്നതിന് ഫീസ് നിശ്ചയിച്ച അധികൃതരുടെ നടപടി വിവാദത്തില്‍;ഫീസ് ഈടാക്കാനുള്ള അധികൃതരുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ശില്‍പ്പി കാനായി കുഞ്ഞിരാമനും

 

സ്വന്തം ലേഖിക

കോട്ടയം: പബ്ലിക് ലൈബ്രറി വളപ്പിലെ ‘അക്ഷര ശില്‍പ്പ’ത്തിന്റെ ചിത്രമെടുക്കുന്നതിന് ഫീസ് നിശ്ചയിച്ച അധികൃതരുടെ നടപടി വിവാദത്തില്‍.
കാനായി കുഞ്ഞിരാമന്റെ ശില്‍പ്പചാരുതയില്‍ രൂപപ്പെട്ട അക്ഷരശില്‍പ്പം ആരെയും ആകര്‍ഷിക്കുന്നതാണ്. ഇതിന്റെ ഭംഗി ആസ്വദിച്ച്‌ ചിത്രങ്ങളും സെല്‍ഫിയും മറ്റും എടുക്കാനായി ആളുകള്‍ എത്തുന്നത് കൂടിയതോടെയാണ് ഫീസ് ഏര്‍പ്പെടുത്താന്‍ ലൈബ്രറി ഭരണസമിതി തീരുമാനിച്ചത്.

 

 

 

ഫോട്ടോ എടുക്കുന്നതിന് 20 രൂപയും, വീഡിയോ എടുക്കുന്നതിന് 50 രൂപയുമാണ് നിരക്ക്. ശില്‍പ്പത്തിന്റെ സംരക്ഷണത്തിന് പ്രതിമാസം നാല്പതിനായിരം രൂപയോളം ചെലവ് വരുന്നുണ്ടെന്നും, ഇത് കണ്ടെത്താനാണ് ഫീസ് ഏര്‍പ്പെടുത്തിയതെന്നുമാണ് വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

എന്നാല്‍, കലാസ്വാദകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ലൈബ്രറിയുടെ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഫീസ് ഈടാക്കാനുള്ള അധികൃതരുടെ തീരുമാനത്തില്‍ ശില്‍പ്പി കാനായി കുഞ്ഞിരാമനും അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

 

 

കാനായി സൗജന്യമായി പണിത് നല്കിയതാണ് 32 അടി ഉയരവും 62 അടി നീളവുമുള്ള അമ്മയും കുഞ്ഞും അക്ഷരശില്‍പ്പം. കേരളത്തിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ശില്‍പ്പമാണിത്. ഇതിന് സമീപം ഏഴ് അനുബന്ധ ശില്‍പ്പങ്ങളുമുണ്ട്. കൂടാതെ മലയാള ലിപികളുടെ പരിണാമഘട്ടങ്ങള്‍ വിശദമാക്കുന്ന വട്ടെഴുത്തിന്റെയും നിലവിലുള്ള ലിപിയുടെയും മാതൃകകളും ലൈബ്രറി മുറ്റത്ത് കല്ലില്‍ കൊത്തി സ്ഥാപിച്ചിട്ടുണ്ട്.

 

 

 

62 ലക്ഷം രൂപ ചെലവാക്കി പണികഴിപ്പിച്ച്‌ ശില്‍പ്പം 2015 ജൂണില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് നാടിന് സമര്‍പ്പിച്ചത്. ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ അന്ന് സഹായികള്‍ക്കുള്ള കൂലി മാത്രമാണ് വാങ്ങിയത്. ഉദ്ഘാടന സമയത്ത് ഉപഹാരമായി നല്കിയ രണ്ടു ലക്ഷം രൂപ ലൈബ്രറിക്ക് അദ്ദേഹം തിരികെ നല്കുകയും ചെയ്തിരുന്നു.

 

 

 

 

മലമ്ബുഴയില്‍ കാനായി നിര്‍മ്മിച്ച ‘യക്ഷി’, ശംഖുമുഖം കടപ്പുറത്ത് പണിത ‘മത്സ്യകന്യക’ എന്നിവയെല്ലാം ലക്ഷക്കണക്കിന് ആളുകളെയാണ് ദിനംപ്രതി ആകര്‍ഷിക്കുന്നത്. ഈ ശില്‍പ്പങ്ങളുടെയൊന്നും പരിപാലനത്തിന് ആളുകളില്‍ നിന്ന് ഫീസ് ഈടാക്കുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.