play-sharp-fill
പി ടി എ പ്രസിഡന്റാവാൻ സി പി എം ലോക്കൽ കമ്മറ്റി മെമ്പർമാർ തമ്മിൽ പൊരിഞ്ഞ പോരാട്ടം: മത്സരം ഒഴിവാക്കാൻ അനുഭാവികൾ ആവശ്യപ്പെട്ടു,കേട്ടില്ല: പാർട്ടി നിർദ്ദേശിച്ചയാൾ വോട്ടെടുപ്പിൽ തോറ്റു

പി ടി എ പ്രസിഡന്റാവാൻ സി പി എം ലോക്കൽ കമ്മറ്റി മെമ്പർമാർ തമ്മിൽ പൊരിഞ്ഞ പോരാട്ടം: മത്സരം ഒഴിവാക്കാൻ അനുഭാവികൾ ആവശ്യപ്പെട്ടു,കേട്ടില്ല: പാർട്ടി നിർദ്ദേശിച്ചയാൾ വോട്ടെടുപ്പിൽ തോറ്റു

നാദാപുരം: വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂള്‍ പിടിഎ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ സിപി എം ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ തമ്മില്‍ കടുത്ത മത്സരം.
പാർട്ടി നിർദ്ദേശിച്ച വളയം ലോക്കല്‍ കമ്മറ്റി അംഗത്തിന് തോല്‍വി. ഒരു വിഭാഗം അധ്യാപകരുടെയും മറ്റ് ചില രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പിന്തുണയോടെ കല്ലുനിര ലോക്കല്‍ കമ്മറ്റി അംഗം വിപി ചന്ദ്രൻ പിടിഎ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ സ്കൂള്‍ ഹാളില്‍ ചേർന്ന ജനറല്‍ ബോഡി യോഗം പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെ ഐക്യകണ്ഠേനെ തെരഞ്ഞെടുത്തിരുന്നു. തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിലാണ് സിപി എം നേതാക്കള്‍ ഏറ്റുമുട്ടിയത്.

രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ 21 പേരാണ് എക്സിക്യുട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പത്ത് അധ്യാപകരും പതിനൊന്ന് രക്ഷിതാക്കളുമടങ്ങിയതാണ് കമ്മറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.പി ചന്ദന് 10 വോട്ടും പാർട്ടി നിർദ്ദേശ പ്രകാരം മത്സരിച്ച പിപി സജിലേഷിന് 8 വോട്ടുമാണ് ലഭിച്ചത്. പ്രിൻസിപ്പാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഒരു അധ്യാപകൻ യോഗത്തില്‍ ഉണ്ടായിരുന്നില്ല. ഒരു വോട്ട് അസാധുവായി.

നിലവിലത്തെ പിടിഎ പ്രസിഡൻ്റും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ കെ. ശ്രീജിത്താണ് പിപി സജിലേഷിനെ നിർദ്ദേശിച്ചത്. മറ്റൊരു ലോക്കല്‍ കമ്മറ്റി അംഗം എം പി വാസു പിൻതാങ്ങി.

വി.പി ചന്ദ്രനെ കല്ലുനിര ലോക്കല്‍ കമ്മറ്റി അംഗം എം നികേഷ് നിർദ്ദേശിക്കുകയും പാർട്ടി അംഗം ഷൈനി പിൻതാങ്ങുകയും ചെയ്തു.

ഷൈനിയാണ് വൈ പ്രസിഡൻ്റായി പിന്നീട് തെരഞ്ഞെടുക്കപ്പെട്ടത്. നേതാക്കളോട് ജനറല്‍ ബോഡിയില്‍ പങ്കെടുത്ത സിപിഎം അനുഭാവികളായവർ ആവശ്യപ്പെട്ടിട്ടും മത്സരം ഒഴിവായില്ല.

നിലവിലുള്ള വൈ. പ്രസിഡൻ്റാണ് പുതുതായി പ്രസിഡൻ്റായി തെരഞ്ഞെടുത്ത ചന്ദ്രൻ.