വിദ്യയുടെ കൈകൾ ആറ്റുപോകാറായിട്ടും സന്തോഷിന്റെ കലി അടങ്ങിയില്ല; അക്രമം നടത്തിയത് വ്യക്തമായ പദ്ധതിയോടെ; പത്തനംതിട്ടയിൽ ഭർത്താവ് ഭാര്യയുടെ കൈ അറുത്ത് മാറ്റിയത് കുടുംബ കലഹത്തെ തുടർന്ന്

വിദ്യയുടെ കൈകൾ ആറ്റുപോകാറായിട്ടും സന്തോഷിന്റെ കലി അടങ്ങിയില്ല; അക്രമം നടത്തിയത് വ്യക്തമായ പദ്ധതിയോടെ; പത്തനംതിട്ടയിൽ ഭർത്താവ് ഭാര്യയുടെ കൈ അറുത്ത് മാറ്റിയത് കുടുംബ കലഹത്തെ തുടർന്ന്

സ്വന്തം ലേഖകൻ

പത്തനംതിട്ട: കലഞ്ഞൂരില്‍ ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയുടെ കൈകളാണ് ഭര്‍ത്താവ് സന്തോഷ് വെട്ടി മാറ്റിയത്. അക്രമത്തിനു ശേഷം കടന്നുകളഞ്ഞ സന്തോഷിനെ അടൂരില്‍ നിന്നാണ് കൂടല്‍ പൊലീസ് അറസ്റ്റുചെയ്തത്.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ വിദ്യയെ ഭര്‍ത്താവ് ആക്രമിച്ചത്. കുടുംബകലഹത്തെ തുടര്‍ന്ന് വിദ്യയും സന്തോഷും അകന്നുകഴിയുകയായിരുന്നു. കലഞ്ഞൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് വിദ്യയെ സന്തോഷ് പരിക്കേല്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യയുടെ ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈപ്പത്തിയും അറ്റു. കലി അടങ്ങാതെ വിദ്യയുടെ മുടിയും മുറിച്ചു. തടയാനെത്തിയ വിദ്യയുടെ പിതാവ് വിജയന് നേരേയും ആക്രമണമുണ്ടായി. വടിവാളുപയോഗിച്ച് വിജയന്റെ പുറത്ത് സന്തോഷ് പരിക്കേല്‍പ്പിച്ചു. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് സന്തോഷ് ഓടിരക്ഷപ്പെടുകയായിരുന്നു.

വിദ്യയേയും വിജയനേയും തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി വിദ്യയെ ആക്രമിക്കാന്‍ സന്തോഷ് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.