play-sharp-fill
ഒഴിവുകൾ നികത്താൻ പിഎസ്‌സിക്ക് താത്പര്യമില്ലേ…കെട്ടികിടക്കുന്നത് നിരവധി ഒഴിവുകൾ, കാത്തിരിപ്പോടെ ഉദ്യോ​ഗാർത്ഥികൾ, തദ്ദേശ സ്വയംഭരണ വകുപ്പില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനർ തസ്തികയിൽ 32 ഒഴിവുണ്ടായിട്ടും 20 പേരുടെ ചുരുക്കപ്പട്ടിക

ഒഴിവുകൾ നികത്താൻ പിഎസ്‌സിക്ക് താത്പര്യമില്ലേ…കെട്ടികിടക്കുന്നത് നിരവധി ഒഴിവുകൾ, കാത്തിരിപ്പോടെ ഉദ്യോ​ഗാർത്ഥികൾ, തദ്ദേശ സ്വയംഭരണ വകുപ്പില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനർ തസ്തികയിൽ 32 ഒഴിവുണ്ടായിട്ടും 20 പേരുടെ ചുരുക്കപ്പട്ടിക

കൊച്ചി: ഒഴിവുകൾ സർക്കാർ ഓഫീസുകളിൽ കെട്ടികിടക്കുന്നുണ്ടെങ്കിലും അതൊന്നും നികത്താൻ പിഎസ്‌സിക്ക് താത്പര്യമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. തദ്ദേശ സ്വയംഭരണ വകുപ്പില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനർ തസ്തികയിൽ പോലും ഒഴിവുകൾ നികത്താൻ പിഎസ്‌സിക്ക് ആയിട്ടില്ല.

32 ഒഴിവുണ്ടായിട്ടും 20 പേരെ മാത്രമാണ് ചുരുക്കപ്പട്ടികയുടെ മുഖ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടിക വിപുലീകരിക്കണമെന്ന് വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ തന്നെ കത്ത് നല്‍കിയിട്ടും പിഎസ്‍‌സിക്ക് കുലുക്കമില്ലെന്ന് ഉദ്യോഗാർത്ഥികള്‍ പരാതിപ്പെടുന്നു. 2021 നവംബറിലാണ് പിഎസ്‍സിയുടെ വിജ്ഞാപനം വന്നത്.

2023 സെപ്തംബറിലായിരുന്നു പരീക്ഷ. 2024 ജനുവരിയില്‍ ചുരുക്കപ്പട്ടിക പുറത്തിറക്കി. മുഖ്യപട്ടികയില്‍ 20 പേർ മാത്രം. ഉപപട്ടികയില്‍ 73 പേരും. പട്ടിക തീരെ ചെറുതായെന്ന് വകുപ്പില്‍ നിന്ന് തന്നെ പരാതിപ്പെട്ടു. 2026 വരെയുള്ള ഒഴിവുകള്‍ നികത്താൻ 90 പേരെ ഉള്‍പ്പെടുത്തി പട്ടിക പുതുക്കണമെന്നായിരുന്നു തദ്ദേശ ഭരണ പ്രിൻസിപ്പല്‍ ഡയറക്ടർ പിഎസ്‍സിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ തിരുത്താൻ പിഎസ്‍സി തയ്യാറായില്ല. നടപടികള്‍ തുടർന്നു. കഴിഞ്ഞ മാസം ചുരുക്ക പട്ടികയിലുള്ളവർക്ക് അഭിമുഖം നടത്തി. ഇവരെ മാത്രം ഉള്‍പ്പെടുത്തിയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതെങ്കില്‍ ഒഴിവുകള്‍ പൂർണമായി നികത്തപ്പെടില്ല എന്നാണ് അവസ്ഥ.