പൊതുവിദ്യാഭ്യാസ വകുപ്പിൽ കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുങ്ങുന്നു; പിഎസ്സി വഴി 360 അധ്യാപകർക്ക് കൂടി ഉടൻ നിയമനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പിഎസ്സി വഴി പൊതു വിദ്യാഭ്യാസ വകുപ്പിൽ കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുങ്ങുന്നു. 360 പേർക്ക് കൂടി ഉടൻ നിയമനം നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
തിരുവനന്തപുരം- 69, കൊല്ലം- 25, ആലപ്പുഴ- 53, കോട്ടയം- 62, ഇടുക്കി- 41, എറണാകുളം- 20, പാലക്കാട്- 5, മലപ്പുറം- 7, വയനാട്- 18, കണ്ണൂർ- 59, കാസർകോട്- 1 എന്നിങ്ങനെയാണ് അഡ്വൈസ് മെമ്മോ നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൽപിഎസ്എ /യുപിഎസ്എ തസ്തികയിൽ ഇതുവരെ 1506 നിയമനവും എൽപിഎസ്എ ഭാഷാ വിഭാഗത്തിൽ 139 നിയമനവും യുപിഎസ്എ ഭാഷാ വിഭാഗത്തിൽ 352 നിയമനവും നടത്തി.
സ്പെഷ്യൽ ടീച്ചേഴ്സ് വിഭാഗത്തിൽ 112 നിയമനവും എച്ച്എസ്എ വിഭാഗത്തിൽ 1019 നിയമനവും ഹയർ സെക്കൻഡറി ജൂനിയർ അധ്യാപക വിഭാഗത്തിൽ 757 നിയമനവും സീനിയർ വിഭാഗത്തിൽ 11 നിയമനവും നടത്തി.
കൂടാതെ 4711 എയിഡഡ് സ്കൂൾ അധ്യാപകർക്കും നിയമനാംഗീകാരം നൽകി. അതേസമയം ഒഴിവുകൾ റിപ്പോർട് ചെയ്യാതിരിക്കുന്ന സാഹചര്യം ഇല്ല എന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു.