സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: മുഖ്യപരീക്ഷയ്ക്ക് രണ്ട് പേപ്പര്‍ ഉള്‍പ്പെടുത്തി ; വിശദമായ പാഠ്യപദ്ധതിയും പരീക്ഷാപദ്ധതിയും ഉൾപ്പെടെ വിജ്ഞാപനം ഡിസംബറില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ നിയമനത്തിനുള്ള മുഖ്യപരീക്ഷയില്‍ രണ്ട് പേപ്പറുകള്‍ ഉള്‍പ്പെടുത്തി. പുതിയ വിജ്ഞാപനം ഡിസംബറില്‍ പി. എസ്.സി. പ്രസിദ്ധീകരിക്കും. അതിനൊപ്പം വിശദമായ പാഠ്യപദ്ധതിയും പരീക്ഷാപദ്ധതിയുമുണ്ടാകും.
അപേക്ഷകര്‍ക്ക് ബിരുദതല പ്രാഥമിക പൊതുപരീക്ഷ നടത്തി അര്‍ഹതാപട്ടിക പ്രസിദ്ധീകരിക്കും. അതിലുള്ളവര്‍ക്കാണ് മുഖ്യപരീക്ഷയെഴുതാന്‍ അര്‍ഹത.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യപരീക്ഷയ്ക്ക് 100 വീതം മാര്‍ക്കുള്ള രണ്ടുപേപ്പറുകളുണ്ടായിരിക്കും. നിലവിലെ റാങ്ക്പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന്റെ അടുത്ത ദിവസം പുതിയത് പ്രസിദ്ധീകരിക്കുന്നവിധത്തിലാണ് സമയക്രമം കമ്മിഷന്‍ യോഗം അംഗീകരിച്ചത്.
തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണവകുപ്പില്‍ പമ്പ് ഓപ്പറേറ്റര്‍/പ്ലംബര്‍ (കാറ്റഗി നമ്പര്‍ 534/2023) സാധ്യതാപട്ടിക തയ്യാറാക്കാന്‍ യോഗം അനുമതി നല്‍കി. വിവിധ ജില്ലകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി), വ്യവസായ പരിശീലനവകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പെയിന്റര്‍, ഇലക്ട്രോപ്ലേറ്റര്‍) എന്നിവയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാന്‍ യോഗം നിര്‍ദേശിച്ചു. അഭിമുഖത്തിനുശേഷം റാങ്ക്പട്ടിക തയ്യാറാക്കും.