പിഎസ്‌സി ജോലി തട്ടിപ്പ്; മുഖ്യ സൂത്രധാരൻ രാജലക്ഷ്മിയുടെ ഭർത്താവ് ; സഹായിച്ചത്‌ ഭർത്താക്കന്മാരാണെന്ന്  പ്രതികൾ പോലീസിൽ മൊഴി നൽകി ; തട്ടിപ്പ് നടത്തിയത്‌ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട്

പിഎസ്‌സി ജോലി തട്ടിപ്പ്; മുഖ്യ സൂത്രധാരൻ രാജലക്ഷ്മിയുടെ ഭർത്താവ് ; സഹായിച്ചത്‌ ഭർത്താക്കന്മാരാണെന്ന് പ്രതികൾ പോലീസിൽ മൊഴി നൽകി ; തട്ടിപ്പ് നടത്തിയത്‌ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പ് കേസില്‍ മുഖ്യ സൂത്രധാരൻ മുഖ്യപ്രതി രാജലക്ഷ്മിയുടെ ഭർത്താവെന്ന് വിവരം. ഭർത്താവ് ജിതിൻ ലാലിനെ കേസിലെ ഒന്നാംപ്രതിയാക്കി. രണ്ടാം പ്രതി രശ്‌മിയുടെ ഭർത്താവ്‌ ശ്രീജേഷിനെ നാലാം പ്രതിയാക്കി.

രാജലക്ഷ്‌മിയെയും രശ്‌മിയെയും സഹായിച്ചത്‌ ഭർത്താക്കന്മാരാണെന്നാണ് പ്രതികൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്‌. അറസ്റ്റിലായ ഇവരുടെ സഹായി ജോയ്‌സ് ജോര്‍ജ് കേസിൽ അഞ്ചാം പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പ് നടത്തിയത്‌ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടെന്ന്‌ ഒന്നാം പ്രതി രാജലക്ഷ്‌മി പോലിസിനോട് വെളിപ്പെടുത്തി. സാമ്പത്തിക ലക്ഷ്യത്തോടെ തുടങ്ങിയ തട്ടിപ്പിലേക്ക്‌ പിന്നീട്‌ രശ്‌മിയെയും കണ്ണിചേർക്കുകയായിരുന്നുവെന്നും രാജലക്ഷ്‌മി പറഞ്ഞു.

കസ്റ്റഡിയിലുള്ള രണ്ടാം പ്രതി രശ്‌മിയെ അടുത്ത ദിവസം തൃശൂരിലും എറണാകുളത്തുമെത്തിച്ച്‌ തെളിവെടുക്കും. 85 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.