play-sharp-fill
നാളെ (27 -07-2024) പിഎസ്‌സി പരീക്ഷയെഴുതുന്നവരുടെ ശ്രദ്ധയ്ക്ക് ; തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി ; സമയക്രമം ഇപ്രകാരം

നാളെ (27 -07-2024) പിഎസ്‌സി പരീക്ഷയെഴുതുന്നവരുടെ ശ്രദ്ധയ്ക്ക് ; തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി ; സമയക്രമം ഇപ്രകാരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നാളെ നടക്കുന്ന പിഎസ്‌സി എല്‍ഡി ക്ലാർക്ക് പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികള്‍ക്കായി കെഎസ്‌ആർടിസി അധിക സർവീസ് നടത്തും.

കെഎസ്‌ആർടിസി തന്നെയാണ് ഇക്കാര്യം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 607 സെന്ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗാർത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിനായി റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവടങ്ങളില്‍നിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകള്‍ നടത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും തിരികെ പോകുവാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്‌ആർടിസി അറിയിച്ചു. യാത്രക്കാരുടെ തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ ട്രിപ്പുകള്‍ നടത്തുവാനുള്ള ക്രമീകരണങ്ങളും കെഎസ്‌ആർടിസി ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്‌ആർടിസി, കണ്‍ട്രോള്‍റൂം (24×7)മൊബൈല്‍ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799 എന്നീ നമ്ബരിലേക്കും സോഷ്യല്‍ മീഡിയ സെല്‍, കെഎസ്‌ആർടിസി – (24×7) വാട്സാപ്പ് – 9497722205 ബന്ധപ്പെടാവുന്നതാണ്.

നെടുമങ്ങാട് ഡിപ്പോയില്‍ നിന്ന് ജൂലായ് 27ന് പ്രത്യേക സർവീസുകള്‍ ലഭ്യമാണ്.

കൊല്ലം വഴി

05.30AM ചേർത്തല FP (സ്പെഷ്യല്‍)
06.00AM കൊല്ലം FP
06.20AM ചേർത്തല SF (സ്പെഷ്യല്‍)
06.50AM കായംകുളം FP
07.20AM ആലപ്പുഴ FP

കൊട്ടാരക്കര-കോട്ടയം വഴി

04.30AM സുല്‍ത്താൻ ബത്തേരി SF
04.40AM അമൃത ആശുപത്രി FP
05.15AM കോട്ടയം FP
05.45AM അമൃത ആശുപത്രി SF
06.05AM കോട്ടയം-പാലാ FP (സ്പെഷ്യല്‍)
06.15AM ചക്കുളത്തുകാവ് FP
06.40AM പാലക്കാട് SF
08.00AM കോട്ടയം FP (സ്പെഷ്യല്‍)
08.15AM കോട്ടയം FP
08.30AM തൃശ്ശൂർ SF

പുനലൂർ-പത്തനംതിട്ട വഴി

04.35AM മാനന്തവാടി SF
06.55AM പത്തനംതിട്ട FP
07.05AM കട്ടപ്പന SF
07.50AM ഈരാറ്റുപേട്ട SF