play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (27/07/2024) വാകത്താനം, പുതുപ്പള്ളി,കുമരകം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (27/07/2024) വാകത്താനം, പുതുപ്പള്ളി,കുമരകം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (27/07/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ചെന്നാമറ്റം No.2 ട്രാൻസ്ഫോർമറിൽ നാളെ (27/07/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പിച്ചനാട്ടുകുളം, നൊച്ചു മൺ, പോൾ കാസ്റ്റിംഗ് , പോട്ടച്ചിറ, എന്നീ ട്രാൻസ് ഫോർമറുകളിൽ ഭാഗികമായും കൊടിനാട്ടുകുന്ന്, മണികണ്ഠപുരം എന്നീ ട്രാൻസ് ഫോർമറുകളിൽ പൂർണമായും 27/07/24 ശനിയാഴ്ച രാ വിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെയ്കോ ,വടവാതൂർ ജംഗ്ഷൻ, ശാലോം, അക്യുഫിറ്റ്, JK ഹോസ്പിറ്റൽ, ആസ്റ്റർ ഡെയ്ൽ, ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 3 വരെയും മുണ്ടയ്ക്കൽ പടി , കല്ലൂർകൊട്ടാരം, പെരുമാനൂർ കുളം, ജാപ് No:2 ട്രാൻസ്ഫോമരുകളിൽ ഭാഗികമായും നാളെ (27.07.24) വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചു കുന്ന് ,അമല, പെരുങ്കാവ്, ആൻസ് ബോർമ എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5. 30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂനന്താനം ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 27/07/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാമ്മൂട് ടവ്വർ, വടക്കേക്കര ടെമ്പിൾ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (27-07-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടകളം No -1 ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ 9:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.