പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ല; പണം വാങ്ങി എന്നൊരു പരാതി ആർക്കും കൊടുത്തിട്ടില്ല ; എന്റെ പേര് എങ്ങനെ വന്നു എന്നറിയില്ല’: പരാതിക്കാരൻ
സ്വന്തം ലേഖകൻ
കോഴിക്കോട്: പിഎസ്‍സി കോഴ വിവാദത്തില്‍ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്. പ്രമോദ് തന്റെ സുഹൃത്താണെന്നും അദ്ദേഹത്തിനെതിരെ ആർക്കും പരാതി നൽകിയിട്ടില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി.
‘പ്രമോദ് എന്റെ നല്ല സുഹൃത്താണ്. പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ല. പണം വാങ്ങി എന്നൊരു പരാതി ആർക്കും കൊടുത്തിട്ടില്ല. എന്റെ പേര് എങ്ങനെ വന്നു എന്നതിൽ വ്യക്തതയില്ല. തിരികെ വന്ന ശേഷം പ്രമോദിനോട് സംസാരിക്കും.’- ശ്രീജിത്ത് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴ വിവാദത്തിനു പിന്നാലെ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കിയിരുന്നു. പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാണ് പ്രമോദിനെ പുറത്താക്കിയതെന്നാണ് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞത്. പിന്നാലെ അമ്മയ്ക്കും മകനുമൊപ്പം പരാതിക്കാരന്റെ വീട്ടിൽ പ്രമോദ് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.