കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ മരം വീണ് വൻ നാശനഷ്ടം ; പാർക്ക് ചെയ്തിരുന്ന മൂന്നു വാഹനങ്ങള്‍ക്ക് കേടുപാട് ; മരം മുറിച്ചു മാറ്റുന്നതിനിടെ കോട്ടയം അഗ്നിരക്ഷാ നിലയത്തിലെ റെസ്‌ക്യൂ ഓഫീസർക്ക് പരിക്ക് ; ശക്തമായ കാറ്റിലും മഴയിലും വിവിധയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞ് വീണു
സ്വന്തംലേഖകൻ
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ മരം വീണ് വൻ നാശനഷ്ടം. ആശുപത്രി വളപ്പില്‍ പാർക്ക് ചെയ്തിരുന്ന മൂന്നു വാഹനങ്ങള്‍ക്ക് മരം വീണ് കേടുപാടുകള്‍ സംഭവിച്ചു.
2 വലിയ മരങ്ങളുടെ ശിഖരങ്ങള്‍ ഒടിഞ്ഞു 3 വാഹനങ്ങളുടെ മുകളില്‍ കിടക്കുകയായിരുന്നു. മരം മുറിച്ചു മാറ്റുന്നതിനിടെ കോട്ടയം അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വി. അനീഷിന് പരിക്കേറ്റു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെയിൻ സോ ഉപയോഗിച്ച് മരം മുറിച്ചു മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. മുകളില്‍ തൂങ്ങി കിടന്നിരുന്ന ഒരു ശിഖരം ഉരിഞ്ഞ് തലയിലും ശരീരത്തിലുമായി വിഴുകയായിരുന്നു. ഇതിനിടെയാണ് മരംമുറിക്കാനായി പ്രവർത്തിച്ചിരുന്ന ചെയിൻസോ കാല്‍ മുട്ടിനു മുകളിലായി കൊണ്ട് ആഴത്തിലുള്ള മുറിവുണ്ടായത്. ഉടൻ തന്നെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു.
ശക്തമായ കാറ്റിലും മഴയിലും രാമപുരം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന മഹാഗണി മരം ഒടിഞ്ഞ് വീണ് സമീപത്ത് ആൾതാമസം ഇല്ലാത്ത വീടിൻറെ ഒരു ഭാഗം തകർന്നു പോയി.രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പല സ്ഥലങ്ങളിലും കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണു ഗതാഗതം തടസ്സങ്ങളും ഉണ്ടായി.