മുസ്ലിം ലീഗ് കോട്ടയം ജില്ലാ സെക്രട്ടറിയും മുൻ നഗരസഭാ വൈസ് ചെയർമാനുമായിരുന്ന പി എസ് ബഷീർ അന്തരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ സെക്രട്ടറിയും നഗരസഭാ മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന താഴത്തങ്ങാടി പാലപ്പറമ്ബില്‍ പി എസ് ബഷീര്‍ (71) അന്തരിച്ചു
ജില്ലാ ലീഗ് ഹൗസില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരനൂറ്റാണ്ട് കാലത്തെ പൊതു പ്രവര്‍ത്തന പാരമ്ബര്യമുള്ള പി എസ് ബഷീര്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും ദീര്‍ഘകാലം നഗരസഭ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. അഖിലേന്ത്യ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഒട്ടേറെ ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ അംഗമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുപ്രവര്‍ത്തനരംഗത്ത് നേതൃനിരയില്‍ നിന്ന പി എസ് ബഷീര്‍ കോട്ടയത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക മത രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. കബറടക്കം നാളെ താഴത്തങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: റഷീദ (ഏവൂര്‍ കളിയിക്കല്‍ കുടുംബാംഗം). മകള്‍: ഫെബിന്‍ ബഷീര്‍ (ദുബായ്). മരുമകന്‍: സമീര്‍ ബഷീര്‍ (ദുബായ്).
പി എസ് ബഷീറിന്റെ നിര്യാണത്തില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, നിയമസഭ പാര്‍ട്ടി സെക്രട്ടറി കെ പി എ മജീദ് എം എല്‍ എ, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് അഡ്വ. പി എം എ സലാം, വൈസ് പ്രസിഡന്റ് ഹാജി പി എച്ച് അബ്ദുല്‍ സലാം, ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍, ജനറല്‍ സെക്രട്ടറി റഫീഖ് മണിമല, മുന്‍ ജില്ലാ പ്രസിഡന്റ് ഹാജി പിഎം ഷെരീഫ് അനുശോചിച്ചു.