പ്രോവിഡന്റ് ഫണ്ടിൽ നിന്ന് ലോൺ ശരിയാക്കാനായി ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് പ്രോവിഡന്റ് ഫണ്ട് ഓഫീസർ; അധ്യാപികയുടെ വരവും കാത്ത് പ്രോവിഡന്റ് ഫണ്ട് ഓഫീസർ ലോഡ്ജിലിരുന്നത് അരഡസൻ കോണ്ടവുമായി; സംഘടനാ നേതാവിനെ അധ്യാപിക കുടുക്കിയത് വിദഗ്ധമായി
സ്വന്തം ലേഖിക
കോട്ടയം: പ്രോവിഡന്റ് ഫണ്ടിലെ തകരാര്‍ പരിഹരിച്ചതിന് പ്രത്യുപകാരമായി ലൈംഗികാവശ്യം ഉന്നയിച്ച് അദ്ധ്യാപികയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തിയ ഗെയിന്‍ പിഎഫ് സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോയ് ചന്ദ്രൻ ഇടതു സംഘടനാ അനുഭാവിയാണെന്ന തരത്തിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമാകുന്നു.
വിനോയ് ചന്ദ്രനെതിരെ
കൂടുതല്‍ തെളിവുകളാണ് പുറത്ത് വരുന്നത്.
ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അദ്ധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ഇയാളുടെ ഫോണില്‍ നിന്ന് വിജിലന്‍സിന് ലഭിച്ചു. പലരെയും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതിന്റെ ചാറ്റുകളും കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സ്ത്രീകളേയും പൊലീസ് സമീപിക്കും. പരാതിയുണ്ടെങ്കില്‍ കൂടുതല്‍ കേസും എടുക്കും. ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ടോയെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് കാലതാമസം വരുത്തിയോ എന്നും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
വ്യാഴാഴ്ച കോട്ടയത്തെ ഹോട്ടലില്‍ നിന്നാണ് കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കൂടിയായ കണ്ണൂര്‍ തളിക്കാവ് സ്വദേശി ആര്‍.വിനോയ് ചന്ദ്രനെ വിജിലന്‍സ് പിടികൂടിയത്. അദ്ധ്യാപികയുടെ പരാതിയിലായിരുന്നു നടപടി.
സാങ്കേതിക തകരാര്‍ മൂലം 2017 മുതല്‍ അദ്ധ്യാപികയുടെ പി എഫ് തുക അക്കൗണ്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതുകാരണം ലോണെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വിനോയ് ചന്ദ്രനെ സമീപിച്ചത്. തുടര്‍ന്ന് നിരന്തരം വാട്‌സാപ്പിലൂടെ വിനോയ് ശല്യം തുടങ്ങി. പലതവണ ലൈംഗികാവശ്യമുന്നയിച്ച് വിനോയ് തന്റെ സ്വകാര്യ ചിത്രങ്ങള്‍ അദ്ധ്യാപികയുടെ വാട്‌സാപ്പിലേക്ക് അയച്ചു.
15 ദിവസം മുൻപ് തകരാര്‍ പരിഹരിച്ചെന്നും നേരിട്ട് കാണണമെന്നും ആവശ്യപ്പെട്ട് കോട്ടയത്തെ ലോഡ്ജിലേക്കു ക്ഷണിച്ചു. ശല്യപ്പെടുത്തല്‍ അതിരുവിട്ടതോടെയാണ് അദ്ധ്യാപിക വിജിലന്‍സിനെ സമീപിച്ചത്. വ്യാഴാഴ്ച കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം അദ്ധ്യാപികയെ വിളിച്ച് 42 സൈസില്‍ ഇഷ്ട നിറമുള്ള ഷര്‍ട്ടുമായി വരണമെന്ന് വിനോയ് ആവശ്യപ്പെട്ടു.
ഇയാളുടെ ആവശ്യപ്രകാരം വാങ്ങിയ ഷര്‍ട്ടില്‍ ഫിനോഫ്തലിന്‍ പുരട്ടിയ ശേഷം അദ്ധ്യാപികയെ മുറിയിലേക്ക് വിജിലന്‍സ് സംഘം പറഞ്ഞയയ്ക്കുകയായിരുന്നു. അദ്ധ്യാപിക എത്തുമ്പോഴേക്കും ലോഡ്ജ് പരിസരത്ത് വിജിലന്‍സ് സംഘവും നിലയുറപ്പിച്ചിരുന്നു. ഷര്‍ട്ട് വാങ്ങിയതിന് പിന്നാലെ ഇയാളെ പിടികൂടുകയും ചെയ്തു.
സുരക്ഷയ്ക്കായി ക്വാണ്ടം അടക്കം ഇയാള്‍ വാങ്ങിയിരുന്നു. ഇതും വിജിലന്‍സ് പിടികൂടിയിരുന്നു.
വാട്‌സാപ്പ് ചാറ്റുള്ളത് കൊണ്ടു തന്നെ ഇയാളെ പൊലീസില്‍ പരാതി കൊടുത്ത് പിടിക്കാനുള്ള വകുപ്പുണ്ടായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങള്‍ വരികയും ചെയ്യും. അപ്പോഴും ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും മറ്റും നല്‍കാനും സാധ്യതയൊരുങ്ങും.
പൊലീസ് സ്‌റ്റേഷനിലാണ് പരാതി എത്തിയിരുന്നുവെങ്കില്‍ രാഷ്ട്രീയ സ്വാധീനം അടക്കം ഉപയോഗിച്ച് ഇയാള്‍ രക്ഷപ്പെടാനും ശ്രമിക്കുമായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് വിജിലന്‍സില്‍ അദ്ധ്യാപിക പരാതിയുമായി എത്തിയത്. ഇതോടെ ഇരുചെവി അറിയാതെ ഉദ്യോഗ്‌സഥനെ വിജിലന്‍സ് കുടുക്കി.