play-sharp-fill
അവധിയെടുക്കാതെ സെക്രട്ടറി മുങ്ങിനടന്നത് രണ്ടാഴ്ചയോളം ;തിരികെ എത്തിയപ്പോൾ ഓഫിസിൽ പ്രവേശിപ്പിക്കാതെ ഭരണസമിതിയുടെ പ്രതിഷേധം; സംഭവം പത്തനംതിട്ട കടപ്ര പഞ്ചായത്തിൽ

അവധിയെടുക്കാതെ സെക്രട്ടറി മുങ്ങിനടന്നത് രണ്ടാഴ്ചയോളം ;തിരികെ എത്തിയപ്പോൾ ഓഫിസിൽ പ്രവേശിപ്പിക്കാതെ ഭരണസമിതിയുടെ പ്രതിഷേധം; സംഭവം പത്തനംതിട്ട കടപ്ര പഞ്ചായത്തിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: അവധിയെടുക്കാതെ രണ്ടാഴ്ചയോളം മുങ്ങിയ സെക്രട്ടറിയെ ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിക്കാതെ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിഷേധം. കടപ്ര പഞ്ചായത്തിലാണ് സെക്രട്ടറി ഓഫീസിലേക്ക് എത്തിയപ്പോൾ സമിതിയം​ഗങ്ങൾ തടഞ്ഞത്. ഇത് സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് എത്തി പഞ്ചായത്തു ഡെപ്യുട്ടി ഡയറക്ടറുമായി ചർച്ച നടത്തി. തുടർന്ന് സെക്രട്ടറിയെ താത്ക്കാലികമായി ഓഫീസിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

അവധിയെടുക്കാതെ രണ്ടാഴ്ചയോളം മുങ്ങിയ സെക്രട്ടറി വൈ. അനസ് ഇന്നലെ ചുമതലയേൽക്കാൻ വന്നപ്പോൾ ആണ് പ്രശ്നനങ്ങൾ ആരംഭിച്ചത്. പിന്നീടാണ് പോലീസെത്തി സെക്രട്ടറിയെ ഓഫീസിൽ പ്രവേശിപ്പിച്ചത്. നിലവിലെ സെക്രട്ടറി ഒരു വർഷം മുൻപാണ് ചുമതലയേറ്റത്. 6 മാസം കഴിഞ്ഞപ്പോൾ തന്നെ സെക്രട്ടറിയെ മാറ്റണമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി സർക്കാരിനു നൽകിയിരുന്നു. എന്നാൽ ഇതിൽ തീരുമാനമായില്ല. വീണ്ടും കഴിഞ്ഞ മാസം 17നു പഞ്ചായത്ത് കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു പാസാക്കി. എന്നാൽ ഇത് രേഖയാക്കി സെക്രട്ടറി നൽകിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറി അഴിമതിക്കാരനും കൈക്കൂലി വാങ്ങുന്ന ആളാണെന്നുമാണ് ഭരണസമിതിയുടെ ആരോപണം. ഇക്കാര്യം കാണിച്ച് ഡപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്തിനു പരാതി നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഏപ്രിൽ 26ന് ഡിഡിപി ഓഫിസിലെത്തി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മൊഴിയെടുത്തിരുന്നു. ഇതിലും ഭരണസമിതി ആരോപണങ്ങൾ ഉയർത്തി.