play-sharp-fill
‘നന്ദിനി വേണ്ട, മില്‍മ മതി’; പശുക്കളുമായി റോഡിലിറങ്ങി കര്‍ഷകരുടെ പ്രതിഷേധം; നന്ദിനി വരുന്നത് നിലവിലെ പാല്‍ സംഭരണ, വിതരണ സംവിധാനത്തെ ബാധിക്കുമെന്ന് കര്‍ഷകര്‍

‘നന്ദിനി വേണ്ട, മില്‍മ മതി’; പശുക്കളുമായി റോഡിലിറങ്ങി കര്‍ഷകരുടെ പ്രതിഷേധം; നന്ദിനി വരുന്നത് നിലവിലെ പാല്‍ സംഭരണ, വിതരണ സംവിധാനത്തെ ബാധിക്കുമെന്ന് കര്‍ഷകര്‍

സ്വന്തം ലേഖിക

കല്‍പ്പറ്റ: വയനാട്ടില്‍ നന്ദിനി ഔട്ട്ലെറ്റുകള്‍ക്കെതിരെ പ്രതിഷേധവുമായി ക്ഷീരകര്‍ഷകര്‍.

നന്ദിനി വരുന്നത് നിലവിലെ പാല്‍ സംഭരണ, വിതരണ സംവിധാനത്തെ ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടില്‍ നന്ദിനിക്ക് കുറഞ്ഞ വിലക്ക് പാല്‍ വില്‍ക്കാനാകും. നിലവില്‍ നന്ദിനി പാല്‍ വില കൂട്ടി വില്‍ക്കുന്നത് കേരളത്തിലേക്കുള്ള ചരക്ക് നീക്കം ചെലവേറിയത് കൊണ്ടാണെന്നും കര്‍ഷകര്‍ പറഞ്ഞു.

പശുക്കളുമായി റോഡിലിറങ്ങിയാണ് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയത്. മില്‍മയ്ക്ക് പാല്‍കൊടുത്തും ആനുകൂല്യം നേടിയും വളര്‍ന്നതാണ് നാട്ടിലെ ക്ഷീര സഹകരണ സംഘങ്ങള്‍.

അവിടേക്ക് നന്ദിനയുടെ പാലും, മൂല്യ വര്‍ധിത ഉല്‍പന്നങ്ങളും വരുമ്പോള്‍ ആശങ്കയുണ്ട്. മില്‍മയുടെ വിപണിക്ക് ഇളക്കമുണ്ടായാല്‍, സഹിക്കേണ്ടി വരിക ക്ഷീരകര്‍ഷകരാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.