ബ്ലേഡ് മാഫിയാ സംഘത്തിന്റെ വീട് കയറി അതിക്രമം ; ഉടൻതന്നെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധം
കൂരോപ്പട : ക്ഷേത്ര ജീവനക്കാരനായ ളാക്കാട്ടൂർ കൃഷ്ണവിലാസം കൃഷ്ണൻകുട്ടി നായരെയും ഭാര്യ ഉഷാകുമാരിയെയും മകൻ അമൃതിനെയും ബ്ലേഡ് മാഫിയാ സംഘം ആക്രമിച്ച സംഭവത്തിൽ വൻ പ്രതിഷേധം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു എഴു പേര് അടങ്ങുന്ന മാഫിയ സംഘം കുടുംബത്ത ആക്രമിച്ചത്.
ആക്രമണത്തിൽ ഇവർക്ക് പരുക്കേൽക്കുകയും ഇവരുടെ വീട്ടുപകരണങ്ങൾ തല്ലി തകർക്കും ചെയ്തിരുന്നു. തലയോലപ്പറമ്പ് കേന്ദ്രീകരിച്ച് പത്താംകള പണമിട പാടക്കാരണ് കുടുംബത്തെ ആക്രമിച്ചത്. മൃത്തുസ് അലി റഷീദ് എന്നയാളുടെ നേതൃത്വത്തിൽ ആറ് പേർ ഉൾപ്പെട്ട അക്രമി സംഘമാണ് വീട്ടിലെത്തി ആക്രമിച്ചതെന്ന് കൃഷ്ണൻകുട്ടി നായരും കുടുംബവും പോലീസിന് മൊഴി നൽകി.
സംഭവത്തിന് പിന്നിലുള്ള മുഴുവൻ അക്രമികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി മാത്യൂ, സന്ധ്യാ ജി നായർ, റ്റി.ജി. മോഹനൻ, സി.പി.എം ലോക്കൽ സെക്രട്ടറി ഇ.എസ് വിനോദ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഗോപൻ വെള്ളമറ്റം, ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വർഗീസ് തുടങ്ങിയവർ ആവശ്യപ്പെട്ടു. നിലവിൽ സംഭവത്തിൽ വിവിധ സംഘടനകളും നാട്ടുകാരും പ്രതിഷേധത്തിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group