ഭൂമിയുടെ വില കുറച്ച്‌ ആധാരം ചെയ്തവരെല്ലാം കുടുങ്ങും, 37 വര്‍ഷം മുമ്പുള്ളവര്‍ക്ക് വരെ പിഴ അടയ്‌ക്കണം ; വിലകുറച്ചുള്ള ആധാരം രജിസ്ട്രേഷനുകളിലൂടെ സർക്കാരിന് നഷ്ടമായത് സ്റ്റാമ്പ് ഡ്യൂട്ടിയടക്കം 790.7 കോടി രൂപ ; ഭീമമായ നഷ്ടം പിരിച്ചെടുക്കാൻ നടപടി ഊ‌ർജിതമാക്കി രജിസ്ട്രേഷൻവകുപ്പ്

ഭൂമിയുടെ വില കുറച്ച്‌ ആധാരം ചെയ്തവരെല്ലാം കുടുങ്ങും, 37 വര്‍ഷം മുമ്പുള്ളവര്‍ക്ക് വരെ പിഴ അടയ്‌ക്കണം ; വിലകുറച്ചുള്ള ആധാരം രജിസ്ട്രേഷനുകളിലൂടെ സർക്കാരിന് നഷ്ടമായത് സ്റ്റാമ്പ് ഡ്യൂട്ടിയടക്കം 790.7 കോടി രൂപ ; ഭീമമായ നഷ്ടം പിരിച്ചെടുക്കാൻ നടപടി ഊ‌ർജിതമാക്കി രജിസ്ട്രേഷൻവകുപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: ഭൂമിക്ക് ന്യായവില നിശ്ചയിച്ച ശേഷമുള്ള 37 വർഷത്തിനിടെ വിലകുറച്ചുള്ള ആധാരം രജിസ്ട്രേഷനുകളിലൂടെ സർക്കാരിന് നഷ്ടമായത് സ്റ്റാമ്പ് ഡ്യൂട്ടിയടക്കം 790.7 കോടി രൂപ. 2,58,854 പേരാണ് 1986 – 2023 കാലയളവില്‍ ഭൂമിയുടെ വില കുറച്ച്‌ ആധാരം ചെയ്തത്. ഭീമമായ നഷ്ടം പിരിച്ചെടുക്കാൻ രജിസ്ട്രേഷൻവകുപ്പ് നടപടി ഊ‌ർജിതമാക്കി. പ്രഥമദൃഷ്ട്യാ ക്രമക്കേട് വ്യക്തമായതിനാല്‍ ഇവർക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കാസർകോടാണ് ഏറ്റവും കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത് – 52,150 ആധാരങ്ങള്‍. തിരുവനന്തപുരം (51,075), തൃശൂർ (33,452) ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്. ഏറ്റവും കുറവ് പത്തനംതിട്ടയില്‍ – 3099. നോട്ടീസ് ലഭിച്ചവർ തുകയടച്ച്‌ നടപടി ഒഴിവാക്കിവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2010ലാണ് സർക്കാർ ഭൂമിക്ക് ന്യായവില നിശ്ചയിച്ചത്. ഇതിന് മുമ്പ് നടന്ന രജിസ്ട്രേഷനുകളിലാണ് വെട്ടിപ്പിലേറെയും നടന്നത്. ഇത്തരത്തിലുള്ള സ്ഥലങ്ങള്‍ വില്‍ക്കാനോ പണയപ്പെടുത്താനോ ശ്രമിക്കുമ്പോ ള്‍ രജിസ്ട്രേഷൻ വകുപ്പ് നടപടിയുടെ വിവരം റവന്യൂവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നതിനാല്‍ പണമടയ്ക്കാൻ ഉടമ നിർബന്ധിതനാകും. എന്നാല്‍ ആധാരത്തില്‍ കാണിച്ചുള്ള വിലയേക്കാള്‍ കുറവാണെന്ന് കാരണത്താല്‍ രജിട്രേഷൻ റദ്ദാക്കാൻ സാധിക്കില്ല.

ആ ഇളവ് നീക്കി

അണ്ടർ വാല്യുവേഷൻ നടപടി നേരിടുന്ന ഭൂമിക്ക് നേരത്തെ സ്റ്റാമ്ബ് ഡ്യൂട്ടിയില്‍ 30 ഇളവ് സർക്കാർ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ബഡ്ജറ്റില്‍ അത് നിറുത്തലാക്കി. നടപടിയിലൂടെ എറണാകുളത്ത് നിന്ന് വർഷം ഒരു കോടിയിലേറെ രൂപയാണ് ഖജനാവില്‍ എത്തുന്നത്.

ജില്ല – പിരിച്ചെടുക്കാനുള്ളത്

(തുക കോടിയില്‍)
തിരുവനന്തപുരം – 167.6
കൊല്ലം – 10.3
പത്തനംതിട്ട – 14.8
ആലപ്പുഴ-14.3
കോട്ടയം – 9.8
ഇടുക്കി – 27.1
എറണാകുളം -148.4
തൃശൂർ – 106.4
പാലക്കാട് – 41.9
മലപ്പുറം – 108.4
കോഴിക്കോട് – 50
വയനാട് – 20.2
കണ്ണൂർ – 57
കാസർകോട് – 13.8
(രജിസ്‌ട്രേഷൻ വകുപ്പ് രേഖ)