അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്; ഭീകരപ്രവര്‍ത്തനം തെളിഞ്ഞു; ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി; രണ്ടാംഘട്ട വിധി പ്രസ്താവിച്ച് കൊച്ചി എൻഐഎ കോടതി; ശിക്ഷാവിധി നാളെ മൂന്ന് മണിക്ക്
സാന്നം ലേഖിക
കൊച്ചി: മതനിന്ദ ആരോപിച്ച് മൂവാറ്റുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കൊച്ചി എൻഐഎ കോടതി രണ്ടാംഘട്ട വിധി പ്രസ്താവിച്ചു.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൃത്യമാണെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തല്‍. വിചാരണ നേരിട്ട പതിനൊന്ന് പ്രതികളുടെ വിധിയാണ് ജഡ്ജി അനില്‍ കെ ഭാസ്‌കര്‍ പ്രസ്താവിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്ന് വ്യക്തമാക്കിയ കോടതി, ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്.
അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മൻസൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷ നാളെ പ്രസ്താവിക്കും.
ശിക്ഷിക്കപ്പെട്ട ആറ് പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലില്‍ പാര്‍പ്പിക്കാൻ കോടതി നിര്‍ദ്ദേശിച്ചു.