video
play-sharp-fill
ഒരു ബൂത്തിൽ പ്രിയങ്കയ്ക്ക് 3 വോട്ട്: വയനാട് മണ്ഡലത്തിൽ നൂല്‍പ്പുഴ പഞ്ചായത്തിലെ കുറിച്യാട് 83-ാം നമ്പർ ബൂത്തിലാണ് പ്രിയങ്ക ഗാന്ധിക്ക്‌ മൂന്നു വോട്ടുകള്‍ മാത്രം കിട്ടിയത്‌.

ഒരു ബൂത്തിൽ പ്രിയങ്കയ്ക്ക് 3 വോട്ട്: വയനാട് മണ്ഡലത്തിൽ നൂല്‍പ്പുഴ പഞ്ചായത്തിലെ കുറിച്യാട് 83-ാം നമ്പർ ബൂത്തിലാണ് പ്രിയങ്ക ഗാന്ധിക്ക്‌ മൂന്നു വോട്ടുകള്‍ മാത്രം കിട്ടിയത്‌.

വയനാട്: ഭൂരിപക്ഷം നാല് ലക്ഷം കടന്നപ്പോഴും പ്രിയങ്ക ഗാന്ധിക്ക് മൂന്നു വോട്ടുകള്‍ മാത്രം കിട്ടിയ ഒരു ബൂത്തുണ്ട്‌ വയനാട്ടില്‍.
നൂല്‍പ്പുഴ പഞ്ചായത്തിലെ കുറിച്യാട് 83-ാം നമ്പർ ബൂത്തിലാണ് പ്രിയങ്ക ഗാന്ധിക്ക്‌ മൂന്നു വോട്ടുകള്‍ മാത്രം കിട്ടിയത്‌.

69 വോട്ടർമാരാണ് ഇവിടെയുള്ളത്. ഇതില്‍ 64 പേരും വോട്ട് രേഖപ്പെടുത്തി. 58 വോട്ട് എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ രണ്ടു വോട്ട് എൻഡിഎയ്ക്ക് ലഭിച്ചു. ഒരു വോട്ട് സ്വതന്ത്രനായിരുന്ന ഗോപാല്‍ സ്വരൂപ് ഗാന്ധിക്കാണ് ലഭിച്ചത്. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പിലില്‍ രാഹുല്‍ ഗാന്ധിക്കും മൂന്നു വോട്ടുകളാണ് ഇവിടെ നിന്ന് ലഭിച്ചത്.

അതേസമയം, ചേലക്കരയിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനുള്ളില്‍ തർക്കം രൂക്ഷമാകുന്നു. ചേലക്കര തോല്‍വി നേതാക്കളും നേതൃത്വവും ചോദിച്ചു വാങ്ങിയ അടിയെന്ന് പ്രാദേശിക നേതാക്കള്‍. മണ്ഡലം കമ്മിറ്റിയുടെ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ആണ് കടുത്ത വിമർശനം ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

: പാലക്കാട് ഉപതെരഞ്ഞെടുപ്പ്, യുഡിഎഫ് വിജയത്തിനു പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് തന്നെ- അവരുടെ വോട്ട് വാങ്ങിയിട്ടുണ്ട്; വി കെ ശ്രീകണ്ഠൻ എംപി

തെരഞ്ഞെടുപ്പിന്റെ ശോഭ കെടുത്താനെ രമ്യ ഹരിദാസ് ഉപകരിച്ചുള്ളൂ. നേതൃത്വം കാര്യങ്ങള്‍ കുറച്ചുകൂടി മനസ്സിലാക്കി പെരുമാറണമായിരുന്നു. രമ്യയെ അഞ്ചുവർഷം പരിചയമുള്ള ഒരോ

കോണ്‍ഗ്രസുകാർക്കും നിഷ്പക്ഷരായിട്ടുള്ള ഒരോ വോട്ടർമാർക്കും അംഗീകരിക്കാൻ പറ്റുന്ന ഒരു സ്ഥാനാർഥി അല്ലായിരുന്നു രമ്യ എന്നിങ്ങനെയാണ് വിമർശനം