കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകും അത് തടയും ; വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് ബിനോയ് വിശ്വം ; പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വയനാട്ടിലേക്ക് ആദ്യമായി മത്സരിക്കാനെത്തുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.
വയനാടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധിയുടെ അഭാവം അവരെ അനുഭവിക്കാൻ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. റായ്ബറേലിയിലും വയനാട്ടിലും ഞാൻ സഹോദരനെ സഹായിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കുമൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രിയങ്ക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
“രാഹുൽ ഗാന്ധിയുടെ അഭാവം നികത്താൻ ഞാൻ പരമാവധി കഠിനാധ്വാനം ചെയ്യും. എല്ലാവരെയും സന്തോഷിപ്പിച്ച് മികച്ച നിലയിലെത്തിക്കാൻ പരമാവധി ശ്രമിക്കും. റായ്ബറേലിയുമായും അമേഠിയുമായും കഴിഞ്ഞ 20 വർഷത്തോളമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഈ രണ്ടു സ്ഥലങ്ങളുമായുള്ള ബന്ധം ഞാൻ പഴയ പോലെ തന്നെ തുടരും. ആ ബന്ധം ഒരിക്കലും ഉപേക്ഷില്ല പ്രിയങ്ക പറഞ്ഞു.