play-sharp-fill
‘വല്ലാതെ വണ്ണം വച്ചു, ഗൈനക്കോളജിസ്റ്റിനെ കണ്ടത് തുണച്ചു; ഗർഭാശയത്തില്‍ ടിഷ്യൂകള്‍;  അപ്പോഴേക്കും ആറ് സെന്റീമീറ്ററോളം വളര്‍ന്നു; തൻ്റെ സ്ലിം ലുക്കിനെ പറ്റി നടി പ്രിയാമണി

‘വല്ലാതെ വണ്ണം വച്ചു, ഗൈനക്കോളജിസ്റ്റിനെ കണ്ടത് തുണച്ചു; ഗർഭാശയത്തില്‍ ടിഷ്യൂകള്‍; അപ്പോഴേക്കും ആറ് സെന്റീമീറ്ററോളം വളര്‍ന്നു; തൻ്റെ സ്ലിം ലുക്കിനെ പറ്റി നടി പ്രിയാമണി


കൊച്ചി: ബോളിവുഡില്‍ അടക്കം ശ്രദ്ധപിടിച്ചു പറ്റിയ പ്രിയാമണി ഏതാനും നാളുകള്‍ക്ക് മുൻപ് അത്യാവശ്യം വണ്ണം വച്ച പ്രകൃതം ആയിരുന്നു.

എന്നാല്‍ അടുത്തകാലത്ത് അതില്‍ മാറ്റം വന്നിട്ടുണ്ട്. സ്ലിം ലുക്കില്‍ ഗ്ലാമറസായ താരത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലും ആയിരുന്നു.

എന്നാല്‍ തന്റെ ഈ മാറ്റത്തിന് പിന്നിലെ കാര്യം മുൻപ് പ്രിയാമണി തുറന്നു പറ‍ഞ്ഞിരുന്നു. “മുൻപ് ഞാൻ വളരെ നല്ല രീതിയില്‍ വണ്ണം വച്ചിരുന്നു. അങ്ങനെയാണ് ഗൈനക്കോളജിസ്റ്റിനെ കാണുന്നത്. കുറച്ച്‌ ടെസ്റ്റുകള്‍ ചെയ്തപ്പോഴാണ് എന്താണ് പ്രശ്നമെന്ന് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഡിനോമയോമ ആയിരുന്നു എനിക്ക്. ഗർഭാശയത്തില്‍ ടിഷ്യൂകള്‍ വളരുന്നു. അപ്പോഴേക്കും മുഴ ആറ് സെന്റീമീറ്ററോളം വളർന്നിരുന്നു. ഇത് വളരെ വലുതാണെന്നും കീഹോള്‍ സർജറി നടത്തമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.

എന്നാല്‍ സർജറി ചെയ്യാൻ ശരീരഭാരം കുറയ്ക്കണം. അതിന് ചില മരുന്നുകളും ഡോക്ടർ നല്‍കി. ഒടുവില്‍ സർജറിയും നടന്നു. ബയോപ്സിയും ചെയ്തു. ദൈവാനുഗ്രഹത്താല്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല. 95 ശതമാനവും ഭേദമായി. ഒരുപക്ഷേ മുഴ വീണ്ടും വന്നേക്കാം. പക്ഷേ അതേക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്”, എന്നായിരുന്നു പ്രിയാമണി പറഞ്ഞത്.

യോഗയിലൂടെയാണ് താൻ ഫിറ്റ്നെസ് നിലനിർത്തിയതെന്നും പ്രിയാമണി അന്ന് പറഞ്ഞിരുന്നു. നിലവില്‍ ഫാഷനും മോഡലിങ്ങും ഫിറ്റനെസും ഒക്കെയായി കസറുകയാണ് പ്രിയാമണി. അതേസസമയം, വണ്ണം വച്ചപ്പോള്‍ കേട്ട കമന്റുകളെ കുറിച്ചും പ്രിയാമണി തുറന്നു പറഞ്ഞിരുന്നു. ചിലർ വളരെ മോശമായി കമന്റ് ചെയ്തെന്നും ചിലരോട് കഥാപാത്രത്തിന് വേണ്ടിയാണ് വണ്ണം വച്ചതെന്ന് പറഞ്ഞിരുന്നുവെന്നും പ്രിയാമണി പറഞ്ഞിരുന്നു.