play-sharp-fill
സംസ്ഥാനത്ത്  നാല് ദിവസമായി  തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു;  തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം

സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം

സ്വന്തം ലേഖിക

തിരുവനന്തപുരം:
സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.


നിരക്ക് വർധന ആവശ്യപ്പെട്ട് ആയിരുന്നു സ്വകാര്യ ബസുടമകൾ അനിശ്ചിതകാലത്തേക്ക് സമരം ആരംഭിച്ചത്. ബസ് ഉടമകളുമായി മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും നടത്തിയ ചർച്ചയിൽ വർദ്ധിപ്പിക്കാമെന്ന ഉറപ്പ് ലഭിച്ചത്തോടെയാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകള്‍ സമരം ആരംഭിച്ചത്. എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ചര്‍ച്ച നടത്തിയത്. ബസ് സമരത്തെ തുടര്‍ന്ന് മലബാര്‍ മേഖലയിലടക്കം വലിയ യാത്രാക്ലേശം ഉണ്ടായിരുന്നു