സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ സ്വന്തം ബസിടിച്ച്‌ ഉടമയ്ക്ക് ദാരുണാന്ത്യം ;അപകടം ബസില്‍ ചാടി കയറുന്നതിനിടെ

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ സ്വന്തം ബസിടിച്ച്‌ ഉടമയ്ക്ക് ദാരുണാന്ത്യം ;അപകടം ബസില്‍ ചാടി കയറുന്നതിനിടെ

സ്വന്തം ലേഖിക

തൃശൂര്‍: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ സ്വന്തം ബസിടിച്ച്‌ ഉടമ മരിച്ചു. കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്.
തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് മരിച്ച രജീഷ്. കഴിഞ്ഞ ദിവസം വൈകിട്ട് മുണ്ടൂരിന് സമീപം പുറ്റേക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്.

ബസിലേക്ക് ഓടിക്കയറുന്നതിനിടെ പിടിവിട്ട് റോഡിലേക്ക് വീണ രജീഷിന്റെ ദേഹത്ത് അതേ ബസ് കയറിയിറങ്ങുകയായിരുന്നു. രജീഷ് കയറിയിരുന്ന ബസിന് മുന്നിലായി ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു ബസുണ്ടായിരുന്നു. ഒരു ബസില്‍ നിന്ന് മറ്റൊരു ബസിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുമ്ബോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. പരിക്കേറ്റ രജീഷിനെ ഉടനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ടക്ടറായാണ് തിങ്കളാഴ്ച രജീഷ് ബസിലുണ്ടായിരുന്നത്. പേരാമംഗലം പൊലീസ് നടപടി സ്വീകരിച്ചു. രജീഷിന്‍റെ ഭാര്യ: നയന. മക്കള്‍: ദീപക്, ദേവിക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group