സ്വകാര്യ ബസിൽ യാത്രക്കാരി കുഴഞ്ഞു വീണു; രക്ഷകരായി ബസ് ജീവനക്കാർ ; കോട്ടയം -എരുമേലി റുട്ടിലോടുന്ന പൈലിത്താനം മോട്ടേഴ്സ് എന്ന ബസിലാണ് സംഭവം

സ്വകാര്യ ബസിൽ യാത്രക്കാരി കുഴഞ്ഞു വീണു; രക്ഷകരായി ബസ് ജീവനക്കാർ ; കോട്ടയം -എരുമേലി റുട്ടിലോടുന്ന പൈലിത്താനം മോട്ടേഴ്സ് എന്ന ബസിലാണ് സംഭവം

സ്വന്തം ലേഖകൻ

എരുമേലി: സ്വകാര്യ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് രക്ഷകരായി ബസ് ജീവനക്കാർ. കോട്ടയത്തുനിന്നും എരുമേലിക്ക് പോയ പൈലിത്താനം മോട്ടോഴ്സ് എന്ന ബസിന്റെ ജീവനക്കാരാണ് കുഴഞ്ഞുവീണ യാത്രക്കാരിയെ ആപത്ഘട്ടത്തിൽ സമീപത്തെ ആശുപത്രിയിലെത്തിച്ചത്.

ഇന്നലെ രാവിലെ കോട്ടയത്ത്‌ നിന്നും തുലാപ്പള്ളിക്ക് പോവുകയായിരുന്ന ബസിൽ യുവതിയും കൂടെ രണ്ടു മക്കളും കാഞ്ഞിരപ്പള്ളിയിൽ നിന്നും മുക്കൂട്ടുതറക്ക് പോവുകയായിരുന്നു. യാത്രക്കാരി അബോധാവസ്ഥയിലേക് പോകുന്നത് കണ്ട ഉടനെ ബസ് ജീവനക്കാരും മറ്റു യാത്രക്കാരും സഹായത്തിനെത്തി. ബസ് വളരെ വേഗത്തിൽ മറ്റു സ്റ്റോപ്പുകളിൽ നിർത്താതെ മുക്കൂട്ടുതറയിലെ അസ്സീസി ആശുപത്രിയിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. യുവതിയെയും കുഞ്ഞു മക്കളെയും സുരക്ഷിത കരങ്ങളിൽ ഏല്പിച്ച ശേഷം ആണ് ബസ് യാത്ര തുടർന്നത്.

ബസ് ഡ്രൈവർ സുജിത്തും കണ്ടക്ടർ ജോമോനും ആയിരുന്നു ആ സമയം ബസിലുണ്ടായരുന്നത്. സഹയാത്രികരുടെ സഹകരണം ആ സമയത്ത് കൃത്യമായി ലഭിച്ചതിനാലാണ് യുവതിക്കു വേണ്ട എല്ലാം ചികിത്സകളും കൃത്യ സമയത്തു നൽകാൻ സാധിച്ചതെന്ന് ഇവർ പറഞ്ഞു.
യുവതി ഉച്ചയോടെ ആശുപത്രി വിട്ടതായി മുക്കൂട്ടുതറ അസ്സീസി ആശുപത്രി അധികൃതർ അറിയിച്ചു.