മദ്യലഹരിയിൽ ജോലി ചെയ്ത് കണ്ടക്ടർ ; ശല്യം സഹിക്കാനാവാതെ ഡ്രൈവറോട് പരാതി പറഞ്ഞ് യാത്രക്കാര്‍ ; കണ്ടക്ടറെ പാതിവഴിയിലിറക്കിവിട്ട് ഡ്രൈവർ

മദ്യലഹരിയിൽ ജോലി ചെയ്ത് കണ്ടക്ടർ ; ശല്യം സഹിക്കാനാവാതെ ഡ്രൈവറോട് പരാതി പറഞ്ഞ് യാത്രക്കാര്‍ ; കണ്ടക്ടറെ പാതിവഴിയിലിറക്കിവിട്ട് ഡ്രൈവർ

സ്വന്തം ലേഖകൻ

തൃശൂർ: മദ്യലഹരിയിൽ ജോലി ചെയ്ത കണ്ടർക്കെതിരെ നടപടിയെടുത്ത് ഡ്രൈവർ. യാത്രക്കാർ പരാതിയുമായി രം​ഗത്തെത്തിയതോടെ കണ്ടക്ടറെ ഡ്രൈവർ പാതിവഴിയിൽ ഇറക്കിവിടുകയായിരുന്നു.

കഴിഞ്ഞ ദിവസം കുന്നംകുളത്ത് നിന്ന് വൈകിട്ട് തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസിലാണ് സംഭവമുണ്ടായത്.മദ്യപിച്ച് ജോലിക്ക് കയറിയ കണ്ടക്ടറെ യാത്രക്കാർ കയ്യോടെ പിടിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ഡ്രൈവറോട് പരാതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് മഴുവഞ്ചേരിയിലെത്തിയപ്പോള്‍ കണ്ടക്ടറുടെ ശല്യം സഹിക്കാതെ യാത്രക്കാര്‍ രംഗത്തെത്തി. ഇതോടെ ബസ് നിർത്തി ‌കണ്ടക്ടർ ഡ്രൈവറെ ഇറക്കിവിടുകയായിരുന്നു. യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിട്ട ശേഷം സര്‍വീസ് റദ്ദാക്കി ബസ് കുന്നംകുളത്തേക്ക് മടങ്ങി.