play-sharp-fill
കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് പിറന്നാളാശംസകള്‍, എക്കാലവും അമ്മ 16-കാരിയായി തുടരട്ടെ ; മല്ലികയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥിരാജ്

കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് പിറന്നാളാശംസകള്‍, എക്കാലവും അമ്മ 16-കാരിയായി തുടരട്ടെ ; മല്ലികയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥിരാജ്

സ്വന്തം ലേഖകൻ

അമ്മ മല്ലിക സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് പൃഥിരാജ് സുകുമാരന്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട കുറിപ്പില്‍ കുടുംബ ചിത്രങ്ങളാണ് പൃഥിരാജ് പങ്കുവെച്ചത്.

മല്ലിക, മൂത്തമകന്‍ ഇന്ദ്രജിത്ത് സുകുമാരന്‍, മൂത്തമരുമകള്‍ പൂര്‍ണിമ, മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, പൃഥിരാജ് സുകുമാരന്‍, സുപ്രിയ, മകള്‍ അലംകൃത എന്നിവരടങ്ങിയ കുടുംബസമേതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് പിറന്നാളാശംസകള്‍. എക്കാലവും അമ്മ 16-കാരിയായി തുടരട്ടെ’- പൃഥിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് മൂത്തമകനായ നടന്‍ ഇന്ദ്രജിത്തും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.