മയക്കുമരുന്ന് കിട്ടിയില്ല; അക്രമാസക്തരായി കണ്ണൂര്‍ ജയിലിലെ തടവുകാര്‍; ആംബുലന്‍സിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു; ഒരാള്‍ കൈഞരമ്പ് മുറിച്ചു

മയക്കുമരുന്ന് കിട്ടിയില്ല; അക്രമാസക്തരായി കണ്ണൂര്‍ ജയിലിലെ തടവുകാര്‍; ആംബുലന്‍സിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു; ഒരാള്‍ കൈഞരമ്പ് മുറിച്ചു

സ്വന്തം ലേഖിക

കണ്ണൂര്‍: മയക്കുമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് അക്രമാസക്തരായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍.

ധര്‍മ്മം മേലൂരില്‍ ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതി മഹേഷ്, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് അക്രമാസക്തരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ്, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ അക്രമാസക്തരായതെന്നാണ് വിവരം.

അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് തടവുകാര്‍ അക്രമാസക്തരായത്. സഞ്ചരിച്ച ആംബുലന്‍സിന്റെ ചില്ലുകള്‍ ഇവര്‍ അടിച്ചു തകര്‍ത്തു.

മറ്റൊരാള്‍ കൈഞരമ്പ് മുറിച്ചു. പ്രതികളെ ചികിത്സയ്ക്കായി മനോരോഗ വിഭാഗത്തിലേക്ക് മാറ്റി.