play-sharp-fill
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം രാഷ്ട്രത്തെ അഭിസംബോധന ചെയ്യും; നിർണായക പ്രഖ്യാപനം ഉണ്ടായേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം രാഷ്ട്രത്തെ അഭിസംബോധന ചെയ്യും; നിർണായക പ്രഖ്യാപനം ഉണ്ടായേക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച വൈകുന്നേരം റേഡിയോയിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്‌തേക്കും. നാല് മണിക്ക് പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിക്കുമെന്ന് അറിയിച്ച് ഓൾ ഇന്ത്യ റേഡിയോ ട്വീറ്റിട്ടെങ്കിലും സമയം സംബന്ധിച്ച ആശയക്കുഴപ്പത്തെ തുടർന്ന് പിൻവലിച്ചു. മോദിയുടെ പ്രസംഗ സമയം മാറിയേക്കാെമന്നാണ് സൂചന.

ഏത് വിഷയത്തെ കുറിച്ചാണ് മോദി ഇന്ന് സംസാരിക്കാൻ പോകുന്നതെന്ന കാര്യത്തിൽ സർക്കാർ സൂചന നൽകിയിട്ടില്ല. കശ്മീരിനുള്ള പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തേ കുറിച്ചോ കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിയെ കുറിച്ചോ ആവാം പ്രധാനമന്ത്രിയുടെ പ്രസംഗമെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാർച്ച് 27ന് ഇന്ത്യ ആൻറി സാറ്റലൈറ്റ് മിസൈൽ ‘എ സാറ്റ്’ വികസിപ്പിച്ചെടുത്ത വിവരം അറിയിക്കാനാണ് മോദി അവസാനമായി റേഡിയോ വഴി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്.