രാത്രികാലത്ത് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ഭക്ഷണ ദൗർബല്യം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഞ്ഞി വിതരണം ചെയ്ത് അഡ്വ.പ്രിൻസ് ലൂക്കോസ്

രാത്രികാലത്ത് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ഭക്ഷണ ദൗർബല്യം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഞ്ഞി വിതരണം ചെയ്ത് അഡ്വ.പ്രിൻസ് ലൂക്കോസ്

സ്വന്തം ലേഖകൻ

കോട്ടയം: രാത്രി കാലത്ത് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് പരിഹാരവുമായി അഡ്വ.പ്രിൻസ് ലൂക്കോസ്. ആശുപത്രി പരിസരത്ത് രാത്രിയിൽ ഭക്ഷണം ഒരുക്കിയാണ് പ്രിൻസ് ലൂക്കോസ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്.

മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പകൽ സമയത്ത് വിവിധ സന്നദ്ധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ, രാത്രിയിൽ ഇവിടെ എത്തുന്നവർക്ക് ലോക്ക് ഡൗണിനെ തുടർന്നു ഭക്ഷണം കഴിക്കാൻ മാർഗങ്ങളൊന്നുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു സംബന്ധിച്ചു വിവിധ മാധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട അഡ്വ.പ്രിൻസ് ലൂക്കോസ് ഞായറാഴ്ച രാത്രിയിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കഞ്ഞിയും ഭക്ഷണവും അടക്കം വിതരണം ചെയ്യുന്നതിനു ക്രമീകരണം ഒരുക്കുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് മുതൽ പ്രിൻസ് ലൂക്കോസിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നത് അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേർന്നത്. എല്ലാവർക്കും ഭക്ഷണം ലഭിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിരുന്നു. വരും ദിവസങ്ങളിലും രാത്രിയിൽ ഭക്ഷണം എത്തിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കും.

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം ഷാജി ജോസഫ് ,ജിം അലക്‌സ്,പ്രിൻസ് കുഴിച്ചാലിൽ, വിനോദ് നമ്പുരിമല, ജിമ്മിച്ചെൻ തുരിത്തിമാലി ,വിജൂ സി.സി.,സാം കൊടികുളം,സജി ചെമ്പെട്ട് എന്നിവർ നേതൃത്വം നൽകി.