വനിതകള്‍ നിര്‍ണായക ശക്തി; രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ -പുരുഷ അനുപാതം, സ്ത്രീ സാക്ഷരത എന്നിവയിൽ കേരളം നമ്പര്‍ വണ്‍; വികസന നേട്ടങ്ങള്‍ എണ്ണി എണ്ണി പറഞ്ഞ് രാഷ്ട്രപതി

വനിതകള്‍ നിര്‍ണായക ശക്തി; രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ -പുരുഷ അനുപാതം, സ്ത്രീ സാക്ഷരത എന്നിവയിൽ കേരളം നമ്പര്‍ വണ്‍; വികസന നേട്ടങ്ങള്‍ എണ്ണി എണ്ണി പറഞ്ഞ് രാഷ്ട്രപതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണം ഉള്‍പ്പടെ കേരളത്തിന്റെ വിവിധ വികസന നേട്ടങ്ങളെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ -പുരുഷ അനുപാതം, സ്ത്രീ സാക്ഷരത ഉള്‍പ്പടെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക് കേരളത്തിലാണെന്ന് മുര്‍മു പറഞ്ഞു. തിരുവനന്തപുരത്ത് കുടുംബശ്രീയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പ്രധാന ഇടം നല്‍കുമ്പോള്‍ അത് സമൂഹത്തിന്റെ മൊത്തത്തിലുള്ള മുന്നേറ്റത്തിന് കാരണമാകുന്നു. കേരളത്തില്‍ സ്ത്രീകള്‍ കൂടുതല്‍ വിദ്യാഭ്യാസവും ശാക്തീകരണവും നേടിയിട്ടുണ്ട്. ഇത് കേരളത്തിന്റെ എല്ലാ വികസനമുന്നേറ്റത്തില്‍ സുപ്രധാനമായ പങ്കുവഹിച്ചെന്നും മുര്‍മു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയം സഹായ ശൃംഖലകളിലൊന്നായി മാറാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. 1998ല്‍ അടല്‍ബിഹാരി വാജ് പേയ് പ്രധാമന്ത്രിയായിരിക്കെയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ വേദിയില്‍ അദ്ദേഹത്തെ നന്ദിപൂര്‍വം സ്മരിക്കുന്നതായും മുര്‍മു പറഞ്ഞു. കേരളത്തിലെ പട്ടികജാതി- പട്ടികവര്‍ഗ വിഭഗത്തില്‍പ്പെട്ടവരുടെ വികസനത്തിനായി ആരംഭിച്ച ‘ഉന്നതി’ക്ക് തുടക്കമിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇതിലൂടെ ഈ വിഭാഗത്തിലെ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വയം തൊഴിലിനും സാഹചര്യമൊരുക്കുമെന്ന് അവര്‍ പറഞ്ഞു.