ഇരുപത് വർഷത്തിലധികമായി എംഎൽഎ ആയിട്ടും മന്ത്രി സ്ഥാനം കിട്ടിയില്ല ; മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനത്തിനു പിന്നാലെ എൻസിപി എംഎൽഎ രാജിയിലേക്ക്

ഇരുപത് വർഷത്തിലധികമായി എംഎൽഎ ആയിട്ടും മന്ത്രി സ്ഥാനം കിട്ടിയില്ല ; മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനത്തിനു പിന്നാലെ എൻസിപി എംഎൽഎ രാജിയിലേക്ക്

 

സ്വന്തം ലേഖിക

ഔറംഗാബാദ്: മഹാരാഷ്ട്ര ത്രികക്ഷി സർക്കാർ മന്ത്രിസഭാ വികസനം നടത്തിയതിനു പിന്നാലെ എൻസിപിയിലെ മുതിർന്ന നേതാവും എംഎൽഎയുമായ പ്കാശ് സോളങ്കെ രാജിയിലേക്ക്. ഇതോടെ മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നാടകങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

തുടർച്ചയായുള്ള രാഷ്ട്രീയ കരുനീക്കങ്ങൾക്കൊടുവിലാണ് എൻസിപി- കോൺഗ്രസി -ശിവസേന സംഖ്യകക്ഷികൾ ചേർന്ന് സർക്കാർ രൂപീകരിച്ചത്. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയതും 20 വർഷത്തിലേറെ എം.എൽ.എ ആയിട്ടും മന്ത്രി സ്ഥാനം ലഭിക്കാത്തതിലെ നിരാശയുമാണ് രാജിക്ക് കാരണമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ചയാണ് മന്ത്രി സഭാ പുനഃസംഘട നടത്തിയതും അജിത് പവാർ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതും. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനവുമായി പ്രകാശ് സോളങ്കെ എത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് രാജി പ്രഖ്യാപനം നടത്തിയത്. എൻസിപിയുടെ ബീഡ് ജില്ലയിൽ നിന്നുള്ള എംഎൽഎയാണ് പ്രകാശ് സോളങ്കെ. രാജി വയ്ക്കുകയാണ്, രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കാനാണ് തീരുമാനമെന്നായിരുന്നു സോളങ്കെ അറിയിച്ചത്. രാഷ്ട്രീയത്തിന് വിലയില്ലാതായെന്നും സോളങ്കെ പ്രതികരിച്ചു.

പെട്ടന്നുള്ള രാജി പ്രഖ്യാപനത്തിന്റെ കാരണം സോളങ്കെ വ്യക്തമാക്കിയിട്ടില്ല. എൻസിപിയിലെ ഒരു നേതാവുമായി പോലും തനിക്ക് എതിർ അഭിപ്രായം ഇല്ലെന്നും പ്രകാശ് സോളങ്കെ കൂട്ടിച്ചേർത്തു.

തീരുമാനം എൻസിപി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സ്പീക്കറെ കണ്ട് രാജി കത്ത് നൽകുമെന്നും സോളങ്കെ അറിയിച്ചു.മന്ത്രി സഭാ വികസനവുമായി തന്റെ രാജിക്ക് ഒരു ബന്ധവുമില്ലെന്നും സോളങ്കെ പറയുന്നുണ്ട്.

288 അംഗ നിയമസഭയിൽ ഭരണകക്ഷിയായ മഹാസഖ്യത്തിന്റെ അംഗബലം 170 ആണ്. 54 അംഗങ്ങളുള്ള എൻസിപിയാണ് രണ്ടാമത്തെ വലിയ കക്ഷി. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ളമഹാവികാസ് അഘാഡി സർക്കാറിൽ 36 മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. നവംബർ 28നാണ് ഉദ്ദവ് താക്കറെ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.