play-sharp-fill
ഗർഭിണിയായതിനു പിന്നാലെ യുവതിയുടെ മാറിടങ്ങൾക്ക് 11 കിലോയോളം തൂക്കം, കാൽമുട്ട് വരെ നീണ്ട് ഗുരുതരാവസ്ഥയിലായി ; ഒടുവിൽ 23കാരിക്ക് സംഭവിച്ചത്

ഗർഭിണിയായതിനു പിന്നാലെ യുവതിയുടെ മാറിടങ്ങൾക്ക് 11 കിലോയോളം തൂക്കം, കാൽമുട്ട് വരെ നീണ്ട് ഗുരുതരാവസ്ഥയിലായി ; ഒടുവിൽ 23കാരിക്ക് സംഭവിച്ചത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഗർഭിണിയായതിന് പിന്നാലെ 23 കാരിയുടെ മാറിടങ്ങൾക്ക് അസാധാരണ വലിപ്പം. സ്തനങ്ങള്‍ വളർന്ന് കാൽമുട്ട് വരെ നീണ്ട് ഗുരുതരാവസ്ഥയിലായ യുവതിക്ക് ഒടുവിൽ രക്ഷയായത് അമൃത ആശുപത്രിയിലെ ഡോക്ടർമാർ.

മിഡില്‍ ഈസ്റ്റില്‍ നിന്നെത്തിയ യുവതിക്കായിരുന്നു ഗർഭിണിയായതിന് പിന്നാലെ അപൂര്‍വ്വമായ രോഗാവസ്ഥ ഉണ്ടായത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏഴ് മാസമായി സ്ത്‌ന വലിപ്പം വര്‍ധിക്കുന്ന അപൂര്‍വ്വ രോഗത്തിന്
വിധേയയായിരുന്നു യുവതി. 11 കിലോയോളം തൂക്കം വച്ചതോടെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. അഞ്ച് മിനിറ്റില്‍ കൂടുതല്‍ പരസഹായമില്ലാതെ നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്.

ഗര്‍ഭാവസ്ഥയിലായിരുന്നു യുവതിക്ക് രോഗം പിടിപെട്ടതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ബിലാറ്ററല്‍ ജെസ്റ്റേഷണല്‍ ജൈജാന്റോമാസ്തിയ എന്നാണ് രോഗത്തിന്റെ പേര്. ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് അപൂര്‍വ്വമായി ചില സ്ത്രീകളില്‍ കണ്ടുവരുന്ന അവസ്ഥയാണിത്. രോഗം ബാധിക്കുന്നതോടെ സ്തനങ്ങള്‍ അസാധാരണമാംവിധം വലിപ്പം വയ്‌ക്കാന്‍ തുടങ്ങും. ബ്രസ്റ്റ് ടിഷ്യൂവിന്റെ വളര്‍ച്ചയില്‍ വ്യതിയാനം സംഭവിക്കുമ്ബോഴാണ് ഇത്തരത്തില്‍ സ്തന
വളര്‍ച്ചയുണ്ടാകുന്നത്.

23-കാരിയില്‍ പത്ത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് ആവശ്യമായി വന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പോയിരുന്നു. തുടര്‍ന്ന് മൂന്നാമതായി ഗര്‍ഭം ധരിച്ച അവസ്ഥയിലാണ് 23-കാരിയെ അപൂര്‍വ്വ രോഗം പിടികൂടുന്നത്.

തുടര്‍ന്ന് 22 ആഴ്ചയെത്തിയപ്പോള്‍ യുവതിയുടെ നില അതീവഗുരുതരമാവുകയും 3-ാമത്തെ ഗര്‍ഭം അബോര്‍ഷന്‍ ചെയ്യേണ്ടി വരികയുമായിരുന്നു. ഈ അവസ്ഥയിലാണ് ഫരീദാബാദിലെ അമൃത ആശുപത്രിയിലേക്ക് യുവതി എത്തുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയില്‍ ശസ്ത്രക്രിയ നടത്തിയതിന് ശേഷം യുവതി സുഖം പ്രാപിച്ച്‌ വരികയാണ്.

Tags :