play-sharp-fill
ചെറുകഥാപാത്രങ്ങളെ പോലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ആസ്വാദകമനസിൽ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്; നടന്റെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ചെറുകഥാപാത്രങ്ങളെ പോലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ആസ്വാദകമനസിൽ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്; നടന്റെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടൻ കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുകഥാപാത്രങ്ങളെ പോലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ആസ്വാദകമനസിൽ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപെന്ന് അദ്ദേഹം പറഞ്ഞു.


പ്രദീപിന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചയോടെ ആയിരുന്നു പ്രദീപിന്റെ അന്ത്യം. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയസ്‌തംഭനമാണ് മരണകാരണം.