play-sharp-fill
ഗുണ്ടാ നേതാവ് ഓംപ്രകാശുമായി യാതൊരു ബന്ധവുമില്ല, ‘ഞാൻ ലഹരി ഉപയോഗിക്കുന്ന ആളല്ല: പ്രതികരണവുമായി പ്രയാഗ മാർട്ടിൻ

ഗുണ്ടാ നേതാവ് ഓംപ്രകാശുമായി യാതൊരു ബന്ധവുമില്ല, ‘ഞാൻ ലഹരി ഉപയോഗിക്കുന്ന ആളല്ല: പ്രതികരണവുമായി പ്രയാഗ മാർട്ടിൻ

 

കൊച്ചി: ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ മാർട്ടിൻ പ്രതികരിച്ചു.

 

‘ലഹിരി ഉപയോഗിക്കുന്നയാളല്ല താൻ. യാതൊരു ലഹരിയും ഉപയോഗിച്ചില്ലെന്ന്’ പ്രയാഗ മാർട്ടിൻ പറഞ്ഞു. ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളില്‍ രണ്ടു പേര്‍ നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഇവരടക്കം ഇരുപതോളം പേര്‍ കഴിഞ്ഞദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ലഹരി ഇടപാടിലാണ് കസ്റ്റഡിയിലെടുത്തത്. മുറിയിൽ നിന്നും അളവിൽ കൂടുതൽ മദ്യവും കണ്ടെത്തി. കേസിൽ ഓംപ്രകാശിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.ഹോട്ടലിൽ നടന്ന അലൻ വോക്കറുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തും എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.