വാഹനം ഇറങ്ങി നടക്കുന്നതിനിടെ പ്രവാസി മലയാളി സൗദി അറേബ്യയിൽ കുഴഞ്ഞുവീണു മരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂരിലെ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി (55) ആണ് മരിച്ചത്. പരേതരായ ചാമക്കാടൻ ചക്കപ്പൻ ദേവസി, സാറാമ്മ ദമ്പതികളുടെ മകനാണ്.
റിയാദിലെ അൽഹദ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരനായ സജി കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റപ്പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ 27 വർഷമായി അൽഹദ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്യുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: ബെറ്റി, മക്കൾ: റോമോൾ, റിയ. കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
Third Eye News Live
0