ഇന്‍ഷയുമായി ഒരു വര്‍ഷത്തെ പ്രണയം; കൂട്ടികൊണ്ടു പോയത് വിവാഹാലോചനയ്ക്കായി വീട്ടുകാരെ കാണിക്കാം എന്ന് പറഞ്ഞ്; രക്ഷിക്കാന്‍ കേണപേക്ഷിച്ചിട്ടും റിസോര്‍ട്ടിലെ ആരും സഹായിച്ചില്ല; വെളിപ്പെടുത്തലുമായി  പ്രവാസി

ഇന്‍ഷയുമായി ഒരു വര്‍ഷത്തെ പ്രണയം; കൂട്ടികൊണ്ടു പോയത് വിവാഹാലോചനയ്ക്കായി വീട്ടുകാരെ കാണിക്കാം എന്ന് പറഞ്ഞ്; രക്ഷിക്കാന്‍ കേണപേക്ഷിച്ചിട്ടും റിസോര്‍ട്ടിലെ ആരും സഹായിച്ചില്ല; വെളിപ്പെടുത്തലുമായി പ്രവാസി

സ്വന്തം ലേഖിക

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ സ്വര്‍ണവും പണവും തട്ടിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രവാസി മുഹൈദീന്‍.

തടങ്കലില്‍ ക്രൂര മര്‍ദനത്തിന് ഇരയായി എന്ന് മുഹൈദീന്‍ പറഞ്ഞു. അറസ്റ്റിലായ ഇന്‍ഷയുമായി ഒരു വര്‍ഷത്തോളം നീണ്ട ബന്ധം ഉണ്ടായിരുന്നു. വിവാഹാലോചനയ്ക്കായി വീട്ടുകാരെ കാണിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ചിറയന്‍കീഴിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വണ്ടി ഓടിച്ചിരുന്ന രാജേഷ് കുമാര്‍ ആണ് കേസിലെ മുഖ്യപ്രതിയെന്ന് മുഹൈദ്ദീന്‍ പറഞ്ഞു. കൈ കാലുകള്‍ കെട്ടിയിട്ടു, വായ ടേപ്പ് കൊണ്ട് മൂടി. പണം മാത്രമായിരുന്നു ലക്ഷ്യം. വെറുതെ വിടാന്‍ ആവശ്യപ്പെട്ടത് ഒരു കോടി രൂപയാണ്.

സഹോദരിയുടെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. അന്വേഷണത്തില്‍ തൃപ്തിയുണ്ട്. റിസോര്‍ട്ടില്‍ സഹായത്തിനായി അപേക്ഷിച്ചിട്ടും ആരും സഹായിക്കാനെത്തിയില്ല. ഒറ്റപ്പെട്ട നിലയിലായിരുന്നു റിസോര്‍ട്ട്.

ചിറയിന്‍കീഴിന് അടുത്തുള്ള റോയല്‍ റിസോര്‍ട്ടിലാണ് താമസിപ്പിച്ചത്. ഇന്‍ഷയ്ക്ക് മുൻപും പണം നല്‍കിയിട്ടുണ്ടെന്നും മുഹൈദ്ദീന്‍ പറഞ്ഞു.

പണവും സ്വര്‍ണവും തട്ടിയതിന് ശേഷം കാറില്‍ എയര്‍പോട്ട് പരിസരത്തു കൊണ്ടാക്കി. പ്രതികള്‍ തന്നെക്കൊണ്ട് മുദ്രപ്പേപ്പറുകളില്‍ ഒപ്പുവെപ്പിച്ചു. മര്‍ദ്ദനത്തില്‍ കണ്ണിനും കൈക്കും നെഞ്ചിനും പരിക്കേറ്റുവെന്നും മുഹൈദ്ദീന്‍ പറഞ്ഞു.

തക്കല സ്വദേശി മുഹൈദ്ദീന്‍ അബ്ദുള്‍ ഖാദറും ഇന്‍ഷ വഹാബും ദുബൈയില്‍ വച്ച്‌ അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ നിന്ന് മുഹയുദ്ദീന്‍ പിന്‍മാറിയതോടെയാണ് പ്രണയം പകയ്ക്ക് വഴിമാറിയത്.

ബുധനാഴ്ച വിമാനത്താവളത്തിലിറങ്ങിയ മുഹൈദ്ദീനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി വര്‍ക്കലയിലെ റിസോര്‍ട്ടില്‍ പൂട്ടിയിടുകയായിരുന്നു. ഒരു കോടി രൂപ ആവശ്യപ്പെട്ട് ക്രൂര പീഡനമാണ് നടന്നത്. ഒടുവില്‍ 15.7 ലക്ഷം രൂപയും രണ്ട് ഫോണും സ്വര്‍ണവും ബാങ്ക് കാ‍ര്‍ഡുകളും പിടിച്ചെടുത്തു. മുദ്ര പത്രങ്ങളിലും ഒപ്പിട്ട് വാങ്ങി.

പിന്നീട് മടക്ക ടിക്കറ്റെടുത്ത സംഘം പ്രവാസിയെ വിമാനത്താവളത്തിന് മുന്നില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. മുഹൈദ്ദീന് നേരിടേണ്ടിവന്നത് ക്രൂര പീഡനമായിരുന്നു എന്ന് സഹോദരന്‍ ക്വാജ മുഹമ്മദ് പറഞ്ഞിരുന്നു.