പ്രവാസി മലയാളികളുടെ പ്രശ്‌നം : സാധാരണക്കാരായ പ്രവാസികളെ പൂർണമായി ഒഴിവാക്കി: മുഖ്യമന്ത്രി നടത്തിയ ചർച്ച പ്രഹസനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രവാസി മലയാളികളുടെ പ്രശ്‌നം : സാധാരണക്കാരായ പ്രവാസികളെ പൂർണമായി ഒഴിവാക്കി: മുഖ്യമന്ത്രി നടത്തിയ ചർച്ച പ്രഹസനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾ ഗൾഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ശതകോടീശ്വരന്മാരുമായി മാത്രം ചർച്ച ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വെറും പ്രഹസനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

പ്രവാസികളുടെ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നിർദേശിക്കാൻ കഴിയുന്ന പ്രവാസി സംഘടനകളേയും സാധാരണക്കാരായ പ്രവാസികളെയും പൂർണമായി ഒഴിവാക്കിക്കൊണ്ടാണ് ചർച്ച നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

‘ശതകോടീശ്വരന്മാരുമായുള്ള സർക്കാരിന്റെയും സിപിഐഎമ്മിന്റെയും ബന്ധം ഊട്ടി ഉറപ്പിക്കാൻ വേണ്ടിയുള്ള പാലമായി ഈ ദുരന്തകാലത്തെ ഉപയോഗിച്ചത് തെറ്റാണ് .ലോക കേരള സഭയിലും സമ്പന്നന്മാരുടെ ആധിപത്യമാണ് കണ്ടത്.

 

കോടിക്കണക്കിനു രൂപയാണ് ലോക കേരള സഭയ്ക്ക് ചെലവഴിച്ചത് . ധൂർത്തും ആർഭാടവും മൂലമാണ് യുഡിഎഫ് ലോക കേരള സഭ ബഹിഷ്‌കരിച്ചത്- മുല്ലപ്പള്ളി പറഞ്ഞു .

കോവിഡ്- വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു ഇതിനെ വിമർശിച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് എത്തിയിരിക്കുന്നത്.