പ്രണയാഭ്യര്‍ത്ഥന നിരസിച്ച 16കാരിയെ ആക്രമിച്ച യുവാവ് വര്‍ക്കലയില്‍ പിടിയില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വര്‍ക്കലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനം. യുവാവ് വര്‍ക്കലയില്‍ പിടിയില്‍.
വെട്ടൂര്‍ സ്വദേശി കൃഷ്ണ രാജ് (24) ആണ് കസ്റ്റഡിയിലായത്. 16 കാരിയെ പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ചെന്നാണ് കേസ്. പോക്സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെട്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടി ട്യൂട്ടോറിയല്‍ കോളേജില്‍ 10ാം ക്ലാസില്‍ പഠിക്കുകയാണ്. ഇയാള്‍ നിരന്തരം പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്തതായി പരാതിയില്‍ പറയുന്നു. ഇന്നലെ ട്യൂട്ടോറിയലിലേക്ക് പോകും വഴി ബസില്‍ വച്ചും ശല്യം ചെയ്തു. പിന്നീട് ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവിടെ നടുറോഡില്‍ വച്ച് മുടിയില്‍ കുത്തിപ്പിടിച്ച് മുഖത്തടിച്ചുവെന്നാണ് പരാതി. ഈ അടിയില്‍ പെണ്‍കുട്ടി നിലത്ത് വീണു. പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. വാദ്യകലാകാരന്‍. നിരന്തരമായി ശല്യം ചെയ്തിരുന്നതായി പൊലീസും പറയുന്നുണ്ട്. അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.