സാനിട്ടറി പാഡിനൊപ്പം കമ്പനികൾ അവ സംസ്‌കരിക്കുന്നതിനുള്ള ബയോ ഡീഗ്രേഡബിൾ ബാഗുകളും അടുത്ത വർഷം മുതൽ നൽകണം: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ
സ്വന്തം ലേഖകൻ
പൂന: സാനിട്ടറി പാഡിനൊപ്പം കമ്പനികൾ അവ സംസ്‌കരിക്കുന്നതിനുള്ള ബയോ ഡീഗ്രേഡബിൾ ബാഗുകളും അടുത്ത വർഷം ആദ്യം മുതൽ നൽകണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാലിന്യ സംസ്‌കരണ തൊഴിലാളികളുടെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സാനിട്ടറി നാപ്കിനുകളുടെയും ഡയപ്പറുകളുടെയും ഉൽപാദനവും ഉപയോഗവും വളരെയധികം വർധിച്ചു. എന്നാൽ അവ ഹാനികരമായ രീതിയിൽഉപേക്ഷിക്കുകപ്പെടുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാനിറ്ററി പാഡ് നിർമാതാക്കളോട് ആവർത്തിച്ച് അഭ്യർഥിച്ചിട്ടും അവർ ഇപ്പോഴും ബയോ ഡീഗ്രേഡബിൾ ഡിസ്‌പോസൽ ബാഗുകൾ നൽകുന്നില്ല. 2021 ജനുവരി മുതൽ കേന്ദ്ര സർക്കാർ അത്തരം ബാഗുകൾ നിർബന്ധമാക്കും-മന്ത്രി വ്യക്തമാക്കി.
Third Eye News Live
0