play-sharp-fill
നീതി നിഷേധത്തിനെതിരെ പ്രതിഷേധ ധർണയുമായി പ്രധാനഅധ്യാപകർ : എയ്ഡഡ് മേഖലയോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച്  രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

നീതി നിഷേധത്തിനെതിരെ പ്രതിഷേധ ധർണയുമായി പ്രധാനഅധ്യാപകർ : എയ്ഡഡ് മേഖലയോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

രാമപുരം : കേരളത്തിലെ എയ്ഡഡ് ജീവനക്കാരോടും സ്ഥാപനങ്ങളോടുമുള്ള സർക്കാരിന്റെയും ധനവകുപ്പിന്റെയും നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ച് പ്രധാന അധ്യാപക

സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേർസ് അസോസിയേഷന്റെയും, അനധ്യാപക സംഘടനയായ കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്

അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ.പി.പി.എച്ച് എ. കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ജോസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഗാദ്രി ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.എ.എസ്.എൻ.ടി.എസ്.എ. പാലാ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്.അനിൽ പി. എസ്. പൊട്ടംമുണ്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ. പി. പി. എച്. എ

ഉപജില്ലാ ഭാരവാഹികളായ രേഖ ഉണ്ണികൃഷ്ണൻ, സിനി ജോസഫ്, ജിബിമോൾ മാത്യു, ലിന്റാ തോമസ്, സോഫി മറ്റത്തിപ്പാറ, സീന സണ്ണി,ഷൈനി ജോസഫ്,കെ.എ. എസ്. എൻ. ടി, എസ്. എ.

ഭാരവാഹികളായ ജോസഫ് പി. ജെ, സാജൻ പി. എസ്., ജയശങ്കർ, കൃഷ്ണകുമാർ, സുമോദ് തുടങ്ങിയവർ പ്രസംഗിച്ചു.