play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (08/10/2024) തെങ്ങണാ, കുറിച്ചി, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (08/10/2024) തെങ്ങണാ, കുറിച്ചി, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (11/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വഴീപ്പടി, മോസ്കോ എന്നീ ട്രാൻസ് ഫോർമറുകളിൽ നാളെ (08-10-2024) 9.30AM മുതൽ 5 PM വരെയും കുട്ടൻചിറ ട്രാൻസ്ഫോർമറിൽ 2pm മുതൽ5.30pm വരെയും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കാട് മല ,ഇല്ലിക്കൽ, മുറിഞ്ഞാറ, നെല്ലാനിക്കാട്ടു പാറ, എന്നീ ഭാഗങ്ങളിൽ നാളെ (08/10/24) രാവിലെ 8.30 മുതൽ 5.00 വരെ ‘വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ്സൺ, ആശാഭവൻ, പുറത്തേരി, നെടുംതറ, നിറപറ HT, തൂപ്രം, കടംപാടം എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 08/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചാന്നാനിക്കാട് ടവർ, പാറശേരിപ്പീടിക എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 08/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൈക സെക്ഷനു കീഴിൽ വരുന്ന വാഴമറ്റം, പാലാക്കാട്, പച്ചാതോട്, മാതാ, കാഞ്ഞമല, പൂവരണി, മൂലേത്തുണ്ടി, എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ ( 8-10 -24) രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉസ്മാൻ കവല ,വായനശാല എന്നീ ട്രാൻസ്ഫോർമറുകളിൽ 08–10–2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കന്നു കുഴി, മനോരമ, അമല, മലകുന്നം, ചേരുംമൂട്ടിൽ കടവ്, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ(8/10/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും