play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (19/ 11/2024) മണർകാട്, കുറിച്ചി, അയ്മനം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (19/ 11/2024) മണർകാട്, കുറിച്ചി, അയ്മനം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (19/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളത്തിപ്പടി ടൗൺ, ചിദംബരപ്പടി, കൃപ, LPS , QRS , MLA പടി, പൊൻപള്ളി, വട്ടവേലി, ഞാറയ്ക്കൽ, മധുരം ചേരിക്കടവ്, വെട്ടിക്കൽ ഭാഗങ്ങളിൽ നാളെ (19.11.24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ (19.11.2024) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വളയംക്കുഴി , അംബികാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

നാളെ (19.11.2024) കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഗോവിന്ദപുരം, ഇടിഞ്ഞപുഴ, താരമംഗലം, കൊച്ചു പാലം, മേക്കാട്ടു പടി, പാറേ പീടിക, മാറിടം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ദമോദരൻ പടി, മലമേൽക്കാവ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൻ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അശ്വതിപുരം, മൗണ്ട് കാർമൽ സ്കൂൾ, ബാവൻസ് വില്ല, നക്ഷത്രഫ്ലാറ്റ്, പുളിക്കച്ചിറ, വാടാമറ്റം, ഇറഞ്ഞാൽ ഭാഗങ്ങളിൽ 19/11/24 9.00 AM മുതൽ 5.00 PM വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 19/11/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തിരുവാറ്റ, പൂന്ത്രക്കാവ് ട്രാൻസ്ഫോർമറിനു കീഴിൽ നാളെ (19/11/2024 ) രാവിലെ 9 മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലികുട്ടിശ്ശേരി ട്രാൻസ്ഫോർമറിനു കീഴിൽ നാളെ (19/11/2024 ) ഉച്ചക്ക് 2 മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തോപ്പിൽ, അയ്മനം ഇൻഡസ്ട്രി, അയ്മനം, P John ട്രാൻസ്ഫോർമറുകളിൽ നാളെ (19/11/2024 ) രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കലോടിപ്പടി, യമഹ, ആനത്താനം എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടാങ്കൽ പള്ളി, പയപ്പാർ എന്നീ ഭാഗങ്ങളിൽ നാളെ ( 19/11/24) 8.30 മുതൽ 5.00 ഭാഗികമായി വൈദ്യുതി മുടങ്ങും.