play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (25/07/2024) വാകത്താനം, ഈരാറ്റുപേട്ട, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (25/07/2024) വാകത്താനം, ഈരാറ്റുപേട്ട, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (25/07/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,പാറപ്പാട്ടുപടി ,നാലുന്നാക്കൽ,കണ്ണൻചിറ,
പന്നിത്തടം,ജെറുസലേംമൗണ്ട്,പുല്ലുകാട്ടുപടി, ബാങ്കുപടി,വെട്ടികലുങ്ക് എന്നീ ഭാഗങ്ങളിൽ 25-07-2024 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പങ്ങട മഠം പടി, NSS പടി, മൂങ്ങാക്കുഴി ആശുപത്രി, പുലിക്കുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ (25/07/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (25/7/24) HT കേബിൾ മെയിൻറനൻസ് നടക്കുന്നതിനാൽ കടുവാമുഴി, സബ്സ്റ്റേഷൻ റോഡ്, വാക്കാപറമ്പ് എന്നീ ഭാഗങ്ങളിൽ രാവിലെ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മടുക്കാനി, ഓർക്കിഡ്, മാങ്ങാനം, തുരുത്തേൽ പാലം ഭാഗങ്ങളിൽ നാളെ 24/7/24 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റംപടി ട്രാൻസ്ഫോർമറിൽ നാളെ(25/07/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്ഫോർമറിന് കീഴിലുള്ള സ്ഥലങ്ങളിൽ 25–07–2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും,

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന യമഹ, ആനത്താനം മില്ല്, കൈരളി വില്ല. ഹമ്മോക്ക് , Shelters cocoon. Ennexa, ആനത്താനം, താമരശ്ശേരി, മക്രോണി, മക്രോണി പാലം, എന്നീ ട്രാൻസ്ഫോർമർ പരിധി നാളെ (25/7/24)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

നാളെ 25-07-2024 (വ്യാഴാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പെരുന്ന ഈസ്റ്റ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 മണി വരെയും പട്ടത്തിമുക്ക്, ഉദയഗിരി, ഫലാഹിയ, തിരുമല, റെയിൽവേ ബൈപ്പാസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.